LogoLoginKerala

സൗജന്യ യാത്രയും ക്വാറന്‍റീനുമില്ല; പ്രവാസികൾ അതിഥി തൊഴിലാളികളല്ല

കൊച്ചി: പ്രവാസികളെ അതിഥി തൊഴിലാളികളായി കാണാനാവില്ലെന്ന് സര്ക്കാര്. അതിനാല് അതിഥി തൊഴിലാളികള്ക്കുള്ള സംരക്ഷണവും സുപ്രീംകോടതി നിര്ദേശിച്ച ആനുകൂല്യങ്ങളും പ്രവാസികള്ക്ക് നല്കാനാവില്ലെന്നും സംസ്ഥാനസര്ക്കാര് വ്യക്തമാക്കുന്നു. നോര്ക്ക സെക്രട്ടറി ഇറക്കിയ ഉത്തരവിലാണ് ഈ തീരുമാനമുള്ളത്. പ്രവാസികളും കുടിയേറ്റതൊഴിലാളികളും തമ്മില് നിരവധി വ്യത്യാസമുണ്ടെന്നാണ് ഉത്തരവില് പറയുന്നത് അതിഥി തൊഴിലാളികള്ക്ക് സൗജന്യ യാത്രയും സൗജന്യ ക്വാറന്റീനും നല്കണമെന്നായിരുന്നു സുപ്രീംകോടതി നിര്ദേശം. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില് പ്രവാസികളെ അതിഥിത്തൊഴിലാളികളായി കണക്കാക്കാന് കഴിയുമോ എന്ന് പരിശോധിക്കാന് ഹൈക്കോടതി സര്ക്കാരിനോട് നിര്ദേശിച്ചിരുന്നു. ഇതിലാണ് പ്രവാസികളെ അതിഥിത്തൊഴിലാളികളായി കാണാന് …
 

കൊച്ചി: പ്രവാസികളെ അതിഥി തൊഴിലാളികളായി കാണാനാവില്ലെന്ന് സര്‍ക്കാര്‍. അതിനാല്‍ അതിഥി തൊഴിലാളികള്‍ക്കുള്ള സംരക്ഷണവും സുപ്രീംകോടതി നിര്‍ദേശിച്ച ആനുകൂല്യങ്ങളും പ്രവാസികള്‍ക്ക് നല്‍കാനാവില്ലെന്നും സംസ്ഥാനസര്‍ക്കാര്‍ വ്യക്തമാക്കുന്നു. നോര്‍ക്ക സെക്രട്ടറി ഇറക്കിയ ഉത്തരവിലാണ് ഈ തീരുമാനമുള്ളത്.

പ്രവാസികളും കുടിയേറ്റതൊഴിലാളികളും തമ്മില്‍ നിരവധി വ്യത്യാസമുണ്ടെന്നാണ് ഉത്തരവില്‍ പറയുന്നത്

അതിഥി തൊഴിലാളികള്‍ക്ക് സൗജന്യ യാത്രയും സൗജന്യ ക്വാറന്റീനും നല്‍കണമെന്നായിരുന്നു സുപ്രീംകോടതി നിര്‍ദേശം. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രവാസികളെ അതിഥിത്തൊഴിലാളികളായി കണക്കാക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. ഇതിലാണ് പ്രവാസികളെ അതിഥിത്തൊഴിലാളികളായി കാണാന്‍ കഴിയില്ല എന്ന് വ്യക്തമാക്കി നോര്‍ക്ക സര്‍ക്കാരിന് വേണ്ടി ഉത്തരവ് പുറത്തിറക്കിയത്.

മടങ്ങി വരാനാഗ്രഹിക്കുന്ന പ്രവാസികൾ കോവിഡ് പരിശോധന നടത്തണമെന്നു സംസ്ഥാന സർക്കാർ തീരുമാനിച്ചത് വലിയ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. അതിനു പിന്നാലെയാണു പ്രവാസികളെ വിഷമത്തിലാക്കി നോർക്കയുടെ ഉത്തരവ് പുറത്തുവരുന്നത്. സൗദി അറേബ്യ അടക്കം നാല് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പ്രവാസി മലയാളികളുടെ മടക്കം പ്രതിസന്ധിയിലാണ്. കേരള സർക്കാർ നിർദേശിക്കുന്ന ടെസ്റ്റുകൾക്കു സൗദി, കുവൈത്ത്, ഒമാൻ, ബഹ്റിൻ എന്നീ രാജ്യങ്ങളിൽ ഇതുവരെ അനുമതി ലഭിക്കാത്തതാണു കാരണം.

അതേസമയം മുഖ്യമന്ത്രിയുടെ അറിവോടെയാണ് ഉത്തരവെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് നിര്‍ബന്ധമാക്കിയതിന് എതിരെയുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.