LogoLoginKerala

സച്ചിക്കു വിട; മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു

അന്തരിച്ച തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. കൊച്ചി രവിപുരം ശ്മശാനത്തിൽ സച്ചിയുടെ സഹോദരന്റെ മകൻ ചിതയ്ക്ക് തീകൊളുത്തി. കൊച്ചി ഹൈക്കോടതി ജംക്ഷനിലെ അഡ്വക്കേറ്റ് ചേംബറില് പൊതുദര്ശനത്തിനുവച്ച ഭൗതികദേഹത്തില് സിനിമ, രാഷ്ട്രീയ രംഗത്തെ പ്രമുഖര് ആദരാഞ്ജലി അര്പ്പിച്ചു. നടന്മാരായ പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട്,മുകേഷ്, ലാൽ തുടങ്ങി നിരവധി പേര് സച്ചിയെ അവസാനമായി ഒരു നോക്ക് കാണാനെത്തി. സംവിധാനം ചെയ്ത രണ്ട് സിനിമകളിലും പൃഥ്വിരാജായിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. തന്റെ പ്രിയ സുഹൃത്തിന്റെ ജീവനറ്റ …
 

അന്തരിച്ച തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു. കൊച്ചി രവിപുരം ശ്മശാനത്തിൽ സച്ചിയുടെ സഹോദരന്റെ മകൻ ചിതയ്ക്ക് തീകൊളുത്തി. കൊച്ചി ഹൈക്കോടതി ജംക്‌ഷനിലെ അഡ്വക്കേറ്റ് ചേംബറില്‍ പൊതുദര്‍ശനത്തിനുവച്ച ഭൗതികദേഹത്തില്‍ സിനിമ, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. നടന്മാരായ പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട്,മുകേഷ്, ലാൽ തുടങ്ങി നിരവധി പേര്‍ സച്ചിയെ അവസാനമായി ഒരു നോക്ക് കാണാനെത്തി. സംവിധാനം ചെയ്ത രണ്ട് സിനിമകളിലും പൃഥ്വിരാജായിരുന്നു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. തന്റെ പ്രിയ സുഹൃത്തിന്റെ ജീവനറ്റ ശരീരത്തിന് മുന്നിൽ വികാരഭരിതനായി പൃഥ്വി തെല്ലുനേരം നിന്നു. ഒപ്പം സുരാജ് വെഞ്ഞാറമ്മൂടും സച്ചിക്ക് ആദരാഞ്ജലി അര്‍പ്പിച്ചു.

കൊടുങ്ങല്ലൂർ ഗൗരീശങ്കർ ആശുപത്രിക്കു സമീപം കൂവക്കാട്ടിൽ രാമകൃഷ്ണന്റെയും ദാക്ഷായണിയുടെയും മകനായ സച്ചി മാല്യങ്കര എസ്എൻഎം കോളജിലും എറണാകുളം ലോ കോളജിലുമാണു പഠിച്ചത്. തമ്മനത്തായിരുന്നു സ്ഥിരതാമസം. 10 വർഷത്തോളം ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്തു. ജോഷി സംവിധാനം ചെയ്ത സൂപ്പർഹിറ്റ് സിനിമ ‘റൺ ബേബി റൺ’ ആണ് സച്ചിയുടെ ഒറ്റയ്ക്കുള്ള ആദ്യത്തെ തിരക്കഥ. ചേട്ടായീസ്, അനാർക്കലി, രാമലീല,ഷെർലക് ടോംസ് എന്നിവയാണു മറ്റു തിരക്കഥകൾ. സച്ചി രണ്ട് ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുമുണ്ട്. പൃഥ്വി-ബിജു മേനോന്‍ കൂട്ടുകെട്ടിൽ 2015ൽ പുറത്തിറങ്ങിയ അനാര്‍ക്കലിയാണ് ആദ്യ ചിത്രം. അതിനുശേഷം പൃഥ്വി-ബിജു മേനോന്‍ കോമ്പോയില്‍ വന്ന അയ്യപ്പനും കോശിയും. ഈ സിനിമ 2020 ലെ പണംവാരി പടങ്ങളിൽ ഒന്നായിമാറി, 6 കോടി ചിലവിൽ നിർമ്മിച്ച അയ്യപ്പനും കോശിയും കളക്റ്റ് ചെയ്തത് ഏകദേശം 60 കോടിയോളം രൂപയാണ്. സ്വന്തം കരിയറിൽ അംഗീകാരങ്ങളുടെയും ഹിറ്റുകളുടെയും അത്യുന്നതിയിൽ നിൽക്കുമ്പോഴാണ് അപ്രതീക്ഷിതമായി സച്ചിയുടെ വിടവാങ്ങൽ

സച്ചിക്കു വിട; മൃതദേഹം പൂർണ ഔദ്യോഗിക ബഹുമതികളോടെ സംസ്കരിച്ചു