LogoLoginKerala

ശബരിമല വിമാനത്താവളം; ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാന് സര്ക്കാര് ഉത്തരവ്. ഏറ്റെടുക്കല് നടപടിയ്ക്കായി കോട്ടയം കളക്ടറെ ചുമതലപ്പെടുത്തി. റവന്യൂ വകുപ്പിന്റേതാണ് ഉത്തരവ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തില് ചേര്ന്ന ഉന്നതതല യോഗത്തില് ശബരിമല ഗ്രീന്ഫീല്ഡ് വിമാനത്താവളവുമായി മുന്നോട്ടു പോകാനുള്ള തീരുമാനം എടുത്തിരുന്നു. ഇതേതുടര്ന്നാണ് ഇപ്പോള് റവന്യൂ പ്രിന്സിപ്പാള് സെക്രട്ടറിയുടെ ഉത്തരവ് വന്നിരിക്കുന്നത്. ചെറുവള്ളി എസ്റ്റേറ്റിലെ 2263.13 ഏക്കര് ഭൂമി ആണ് ഏറ്റെടുക്കുക. എരുമേലി സൗത്ത്, മണിമല വില്ലേജുകളിലെ ഈ ഭൂമിയാണു ശബരിമലയ്ക്ക് ഏറ്റവും സമീപത്തു വിമാനത്താവളത്തിനു യോജ്യമായതെന്ന് അഡീഷനൽ ചീഫ് …
 

ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവളത്തിനായി ഭൂമി ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്. ഏറ്റെടുക്കല്‍ നടപടിയ്ക്കായി കോട്ടയം കളക്ടറെ ചുമതലപ്പെടുത്തി. റവന്യൂ വകുപ്പിന്റേതാണ് ഉത്തരവ്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളവുമായി മുന്നോട്ടു പോകാനുള്ള തീരുമാനം എടുത്തിരുന്നു. ഇതേതുടര്‍ന്നാണ് ഇപ്പോള്‍ റവന്യൂ പ്രിന്‍സിപ്പാള്‍ സെക്രട്ടറിയുടെ ഉത്തരവ് വന്നിരിക്കുന്നത്.

ശബരിമല വിമാനത്താവളം; ചെറുവള്ളി എസ്റ്റേറ്റ്  ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

ചെറുവള്ളി എസ്റ്റേറ്റിലെ 2263.13 ഏക്കര്‍ ഭൂമി ആണ് ഏറ്റെടുക്കുക. എരുമേലി സൗത്ത്, മണിമല വില്ലേജുകളിലെ ഈ ഭൂമിയാണു ശബരിമലയ്ക്ക് ഏറ്റവും സമീപത്തു വിമാനത്താവളത്തിനു യോജ്യമായതെന്ന് അഡീഷനൽ ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതി കണ്ടെത്തിയിരുന്നു

2013 ലെ ഭൂമി ഏറ്റെടുക്കല്‍ നിയമപ്രകാരം ആയിരിക്കും നടപടി. ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ സെക്ഷന്‍ 77 അനുസരിച്ച് കോടതിയില്‍ നഷ്ടപരിഹാരത്തുക കെട്ടിവെച്ചാണ് ഭൂമി ഏറ്റെടുക്കുക. സര്‍ക്കാര്‍ തന്നെ ഭൂമി ഏറ്റെടുക്കുന്നതിനാല്‍ പണം കെട്ടിവെയ്ക്കണമെന്ന വ്യവസ്ഥ ഉത്തരവിലില്ല.

ശബരിമല വിമാനത്താവളം; ചെറുവള്ളി എസ്റ്റേറ്റ്  ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്