LogoLoginKerala

പ്രവാസികളെ മരണത്തിന് വിട്ടുകൊടുക്കാമെന്ന മുഖ്യമന്ത്രിയുടെ സമീപനം നന്ദികേട്; കെ. സുരേന്ദ്രൻ

കേരളത്തില് ഇതര സംസ്ഥാന തൊഴിലാളികള്ക്ക് നല്കിയ സൗകര്യങ്ങള് പോലും പ്രവാസികള്ക്ക് നല്കാനാകില്ലന്ന് ധ്വനിപ്പിക്കുന്നതാണ് നോര്ക്ക സെക്രട്ടറി ഉത്തരവെന്ന് സുരേന്ദ്രന് പ്രസ്താവനയില് പറഞ്ഞു. അതിഥി തൊഴിലാളികളായിപോലും പ്രവാസികളെ പരിഗണിക്കാനാകില്ലന്ന നോര്ക്ക സെക്രട്ടറിയുടെ ഉത്തരവ് അടിയന്തിരമായി പിന്വലിക്കണം. കേരളത്തില് എന്തു പ്രതിസന്ധി വന്നാലും പണം പിരിക്കാനായി പ്രവാസികള്ക്കരികിലേക്ക് ഓടിക്കൊണ്ടിരുന്നവരാണ് ഇപ്പോള് അവരെയാകെ കയ്യൊഴിയുന്ന സമീപനം സ്വീകരിക്കുന്നത്. വിദേശത്തുനിന്നു വരുന്നവരില് ചെറിയ ശതമാനത്തിന് മാത്രമാണ് രോഗമുള്ളത്. അവരെ തന്നെ മെച്ചപ്പെട്ട സൗകര്യങ്ങളോടെ നിരീക്ഷണത്തില് വച്ചാല് വ്യാപനം തടയുകയുമാകാം. അതൊന്നും ചെയ്യാതെ പ്രവാസികളെ …
 

കേരളത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് നല്‍കിയ സൗകര്യങ്ങള്‍ പോലും പ്രവാസികള്‍ക്ക് നല്‍കാനാകില്ലന്ന് ധ്വനിപ്പിക്കുന്നതാണ് നോര്‍ക്ക സെക്രട്ടറി ഉത്തരവെന്ന് സുരേന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു. അതിഥി തൊഴിലാളികളായിപോലും പ്രവാസികളെ പരിഗണിക്കാനാകില്ലന്ന നോര്‍ക്ക സെക്രട്ടറിയുടെ ഉത്തരവ് അടിയന്തിരമായി പിന്‍വലിക്കണം. കേരളത്തില്‍ എന്തു പ്രതിസന്ധി വന്നാലും പണം പിരിക്കാനായി പ്രവാസികള്‍ക്കരികിലേക്ക് ഓടിക്കൊണ്ടിരുന്നവരാണ് ഇപ്പോള്‍ അവരെയാകെ കയ്യൊഴിയുന്ന സമീപനം സ്വീകരിക്കുന്നത്. വിദേശത്തുനിന്നു വരുന്നവരില്‍ ചെറിയ ശതമാനത്തിന് മാത്രമാണ് രോഗമുള്ളത്. അവരെ തന്നെ മെച്ചപ്പെട്ട സൗകര്യങ്ങളോടെ നിരീക്ഷണത്തില്‍ വച്ചാല്‍ വ്യാപനം തടയുകയുമാകാം. അതൊന്നും ചെയ്യാതെ പ്രവാസികളെ മരണത്തിന് വിട്ടുകൊടുക്കാമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ സമീപനം നന്ദികേടും ക്രൂരതയുമാണ്.

വിദേശത്ത് കോവിഡ് ടെസ്റ്റ് നടത്തി രോഗമില്ലാത്തവരെ മാത്രം കൊണ്ടുവരിക എന്നത് പ്രായോഗികമല്ലന്ന് മുഖ്യമന്ത്രിക്കും അറിയാം. ഇവിടെ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ പരാജയപ്പെട്ടതിന്റെ ജാള്യത മറയ്ക്കാനാണ് നിബന്ധനകള്‍ വച്ച് പ്രവാസികളുടെ യാത്ര തടസപ്പെടുത്താന്‍ ശ്രമിക്കുന്നത്. രോഗമുള്ള പ്രവാസികളെ മുഴുവന്‍ വിദേശത്ത് ഉപേക്ഷിക്കാം എന്ന സമീപനമാണ് പിണറായിക്ക്. പ്രളയത്തിനടക്കം പ്രവാസികളില്‍ നിന്ന് കൈ നീട്ടി വാങ്ങിയ സഹായത്തിന്റെ കണക്കെങ്കിലും പിണറായി ഓര്‍ക്കണം. രോഗമുള്ള പ്രവാസികളെ കേരളത്തിലെത്തിച്ച് മെച്ചപ്പെട്ട ചികിത്സ നല്‍കണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.