LogoLoginKerala

“ഞങ്ങൾ കീഴടക്കും, ഞങ്ങൾ കൊല്ലും” ഇന്ത്യ-ചൈന സംഘർഷത്തിൽ ഇന്ത്യക്ക് പിന്തുണയുമായി തായ്‌വാനിലെ മാധ്യമങ്ങൾ

ഇന്ത്യ ചൈന അതിർത്തി സംഘർഷത്തിൽ ഇന്ത്യക്ക് പിന്തുണയുമായി തായ്വാൻ മാധ്യമങ്ങൾ. “ഞങ്ങൾ കീഴടക്കും ഞങ്ങൾ കൊല്ലും” എന്ന കുറിപ്പോടെ ശ്രീരാമൻ ഒരു ചൈനീസ് വ്യാളിയെ അമ്പെയ്യുന്ന ചിത്രം സഹിതമാണ് തായ്വാൻ ന്യൂസ് ഇന്ത്യക്കുള്ള പിന്തുണയുമായി എത്തിയിരിക്കുന്നത്. കൊറോണ കാരണം ലോകം പൊറുതിമുട്ടിയിരുന്ന അവസരത്തില് തായ്വാൻ, വിയറ്റ്നാം, തുടങ്ങിയ രാജ്യങ്ങള്ക്ക് നേരേ ചൈന അക്രമം നടത്തിയിരുന്നു. കൂട്ടത്തിൽ ഹോങ്കോങ്ങില് ജനാധിപത്യ സമരങ്ങളെ അതിശക്തമായി അടിച്ചമര്ത്തുകയും ചെയ്തു. ചൈനീസ് വൈറസ് ബാധയില് ലോകത്തിന്റെ ശ്രദ്ധ തിരിഞ്ഞപ്പോൾ കൊടിയ ആക്രമണമാണ് ഹോങ്കോങ്ങിലെ …
 

ഇന്ത്യ ചൈന അതിർത്തി സംഘർഷത്തിൽ ഇന്ത്യക്ക് പിന്തുണയുമായി തായ്‌വാൻ മാധ്യമങ്ങൾ. “ഞങ്ങൾ കീഴടക്കും ഞങ്ങൾ കൊല്ലും” എന്ന കുറിപ്പോടെ ശ്രീരാമൻ ഒരു ചൈനീസ് വ്യാളിയെ അമ്പെയ്യുന്ന ചിത്രം സഹിതമാണ് തായ്‌വാൻ ന്യൂസ് ഇന്ത്യക്കുള്ള പിന്തുണയുമായി എത്തിയിരിക്കുന്നത്.

കൊറോണ കാരണം ലോകം പൊറുതിമുട്ടിയിരുന്ന അവസരത്തില്‍ തായ്‌വാൻ, വിയറ്റ്നാം, തുടങ്ങിയ രാജ്യങ്ങള്‍ക്ക് നേരേ ചൈന അക്രമം നടത്തിയിരുന്നു. കൂട്ടത്തിൽ ഹോങ്കോങ്ങില്‍ ജനാധിപത്യ സമരങ്ങളെ അതിശക്തമായി അടിച്ചമര്‍ത്തുകയും ചെയ്തു. ചൈനീസ് വൈറസ് ബാധയില്‍ ലോകത്തിന്റെ ശ്രദ്ധ തിരിഞ്ഞപ്പോൾ കൊടിയ ആക്രമണമാണ് ഹോങ്കോങ്ങിലെ സമരക്കാര്‍ക്ക് നേരെ ചൈന നടത്തിയത്.

ഈ അവസരത്തിലാണ് ചൈനക്കെതിരെ ഇന്ത്യന്‍ സൈനികര്‍ നേടിയ മേൽക്കൈ ഹോങ്കോങ്ങിലും തായ് വാനിലും വിയറ്റ്നാമിലുമെല്ലാം സാമൂഹ്യ മാദ്ധ്യമങ്ങളില്‍ ചർച്ചയാകുന്നത്. പോസ്റ്റുചെയ്ത് നിമിഷങ്ങൾക്കുള്ളിൽ ഇത് വൈറൽ ആകുകയായിരുന്നു. ചിത്രം പങ്കിട്ടതിന് പല ഇന്ത്യൻ സോഷ്യൽ മീഡിയ ഉപഭോക്താക്കളും തായ്‌വാൻ ന്യൂസിന് നന്ദി അറിയിച്ച് രംഗത്തെത്തി.

ചൊവ്വാഴ്ചയാണ് ലഡാക്ക് മേഖലയിലെ അതിർത്തിയിൽ ഇന്ത്യൻ, ചൈനീസ് സൈനികർ തമ്മിൽ സംഘർഷമുണ്ടായത്. 20 ഇന്ത്യൻ സൈനികർ വീരമൃത്യു വരിക്കുകയും പകരം ഇന്ത്യ 43 ചൈനീസ് സൈനികരെ കൊലപ്പെടുത്തുകയോ മാരകമായി മുറിവേൽപ്പിക്കുകയോ ചെയ്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

“ഞങ്ങൾ കീഴടക്കും, ഞങ്ങൾ കൊല്ലും” ഇന്ത്യ-ചൈന സംഘർഷത്തിൽ ഇന്ത്യക്ക് പിന്തുണയുമായി തായ്‌വാനിലെ മാധ്യമങ്ങൾ

ചൈനക്കെതിരെ ഇന്ത്യക്ക് പിന്തുണയുമായാണ് അനേകായിരങ്ങള്‍ ശ്രീരാമൻ ചൈനീസ് വ്യാളിയെ കൊല്ലുന്ന ചിത്രം സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പങ്കുവച്ചത്. വളരെ പെട്ടെന്ന് തന്നെ വൈറലായ ഈ ചിത്രം നിരവധി ആളുകളാണ് ഷെയർ ചെയ്തത് . തുടർന്ന് ചിത്രത്തിനെ ‘ഫോട്ടോ ഓഫ് ദ ഡേ’ ആയി തായ് വാന്‍ ന്യൂസ് തിരഞ്ഞെടുക്കുകയും ചെയ്‌തിരുന്നു.

അമേരിക്ക, റഷ്യ, തായ്‌വാൻ, ജപ്പാൻ, ഓസ്‌ട്രേലിയ, ഫ്രാൻസ്, ജർമ്മനി എന്നിങ്ങനെ ഭാരതത്തിനൊപ്പം ലോകരാഷ്ട്രങ്ങളുടെ നീണ്ട നിര തന്നെയുള്ളപ്പോൾ; സംഘർഷസാധ്യത ഒഴിവാക്കുന്നത് തന്നെയാകും ചൈനയും സ്വീകരിക്കാൻ പോകുന്ന നയം.