International

ടിക് ടോക്കും ഷെയറിറ്റും അടക്കം 52 ചൈനീസ് ആപ്പുകൾക്ക് വിലക്ക് വരുമോ?

ഇന്ത്യയും അയൽ രാജ്യമായ ചൈനയും തമ്മിലുണ്ടായ അതിർത്തി തർക്കവും തുടർന്നുണ്ടായ സൈനീക നടപടികളും വിപണിയിലും പ്രതിഫലിച്ചു തുടങ്ങി. ചൈനീസ് ഉത്പന്നങ്ങൾ ബഹിഷ്കരിക്കാൻ സമൂഹ മാധ്യമങ്ങളിൽ വമ്പൻ പ്രചാരണം ആണിപ്പോൾ നടക്കുന്നത്. ഇതുകൂടാതെ ചില ചൈനീസ് ആപ്പുകൾക്കും ഉടൻ കത്രികപ്പൂട്ട് വീണേക്കും.

ചൈനയുമായി ബന്ധപ്പെട്ട അൻപത്തിരണ്ടോളം മൊബൈൽ ആപ്ലിക്കേഷനുകൾക്ക് വിലക്കേർപ്പെടുത്തുകയോ അല്ലെങ്കിൽ ഉപയോഗം നിർത്താൻ ജനങ്ങളെ പ്രേരിപ്പിക്കുകയോ ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാറിനോട് ഇന്ത്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ പറഞ്ഞതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. 52 ചൈന ബന്ധമുള്ള ആപ്പുകളും സുരക്ഷിതമല്ല എന്നും ഇത്തരം ആപ്പുകൾ വാൻ തോതിൽ ഉപഭോക്താക്കളെ പറ്റിയുള്ള വിവരങ്ങൾ ഇന്ത്യയ്ക്ക് പുറത്തേക്ക് ചോർത്തുന്നു എന്നും ചൂണ്ടിക്കാണിച്ചാണ് ഇന്റലിജന്‍സ് ഏജന്‍സികള്‍ മുന്നറിയിപ്പ് നൽകിയത് എന്നും ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. ഇതുവരെ ചൈനീസ് ആപ്പുകൾക്ക് വിലക്ക് ഏർപെടുത്തുന്നതുമായി ബന്ധപ്പെട്ട് ഒരു തീരുമാനവും കേന്ദ്ര സർക്കാർ കൈക്കൊണ്ടിട്ടില്ല.

കുഴപ്പം പിടിച്ചത് എന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍ പറയുന്ന അപ്പുകളിൽ ജനപ്രീതി നേടിയ ഹ്രസ്വ വീഡിയോ ആപ്പ് ടിക് ടോക്കുമുണ്ട് (TikTok). ചൈനീസ് ഇന്റർനെറ്റ് കമ്പനി ആയ ബൈറ്റ്ഡൻസ് ആണ് ടിക് ടോക് ആപ്പിന്റെ ഉടമകൾ. ഇത് കൂടാതെ ലോക്ക്ഡൗൺ കാലത്തേ വർക്ക്-ഫ്രം-ഹോം സമ്പ്രദായത്തിന്റെ കടന്നു വരവോടെ പ്രശസ്തമായ സൂം (ZOOM) വീഡിയോ കോൺഫെറൻസിങ് ആപ്പും പട്ടികയിലുണ്ട്. ഏപ്രിലിലും സൂം ആപ്പിന്റെ ഉപയോഗത്തെപ്പറ്റി കമ്പ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം ഓഫ് ഇന്ത്യ (CERT-in)യുടെ നിർദ്ദേശം അനുസരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിരുന്നു.

വലിയ വിഡിയോകളും, ഫയലുകളും പെട്ടന്ന് കൈമാറാൻ ഉപകരിക്കുന്ന എക്‌സ്സെന്റര്‍ (Xender), ഷെയര്‍ഇറ്റ് (SHAREit) ആപ്പുകൾ, വെബ് ബ്രൗസർ ആപ് ആയ യുസി ബ്രൌസർ (UC Browser), ഇ-കോമേഴ്‌സ് വെബ്‌സൈറ്റ് ആയ ഷെയ്ൻ (SHEIN), ഗെയിം ആപ്പ് ആയ ക്ലാഷ് ഓഫ് കിങ്‌സ് (Clash of Kings), ഫോണിലെ ഉപയോഗശൂന്യമായ ഫയലുകളും ആപ്പുകളും ഒഴിവാക്കാൻ സഹായിക്കുന്ന ക്ലീൻ മാസ്റ്റർ (Clean Master – Cheetah) തുടങ്ങിയ ആപ്പുകളും 52 അംഗ ലിസ്റ്റിലുണ്ട്. സ്മാർട്ട് ഫോൺ ഭീമന്മാരായ ഷവോമിയുടെ ഫോണുകളിൽ ഇൻബിൽറ്റ് ആയി വരുന്ന ആപ്പുകളായ ഷവോമി-എംഐ കമ്മ്യൂണിറ്റി, എംഐ സ്റ്റോർ, എംഐ വീഡിയോ കാൾ-ഷവോമി മുതലായ ആപ്പുകളും ഇന്റലിജന്‍സ് ഏജന്‍സികള്‍ കേന്ദ്ര സർക്കാരിന് സമർപ്പിച്ച ആപ്പ് പട്ടികയിലുണ്ട്. മറ്റുള്ള ആപ്പുകളുടെ വിവരങ്ങൾ ചുവടെ ചേർക്കുന്നു.

രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലുള്ള 52 ആപ്ലിക്കേഷനുകളാണ് താഴെ

1 ടിക് ടോക്ക്
2 വോള്‍ട്ട്-ഹൈഡ്
3 വിഗോ വീഡിയോ
4 ബിഗോ ലൈവ്
5 വെയ്ബോ
6 വീചാറ്റ്
7 ഷെയര്‍ ഇറ്റ്
8 യുസി ന്യൂസ്
9 യുസി ബ്രൗസര്‍
10 ബ്യൂട്ടിപ്ലസ്
11 എക്സന്റർ
12 ക്ലബ് ഫാക്ടറി
13 ഹലോ
14 ലൈക്ക്
15 ക്വായ്
16 റോംവെ
17 ഷെയ്ന്‍
18 ന്യൂസ്‌ഡോഗ്
19 ഫോട്ടോ വണ്ടര്‍
20 ആപസ് ബ്രൗസര്‍
21 വിവ വീഡിയോ – ക്യു വീഡിയോ
22 പെര്‍ഫെക്ട് കോര്‍പ്പ്
23 സിഎം ബ്രൗസര്‍
24 വൈറസ് ക്ലീനര്‍ (ഹൈ സെക്യൂരിറ്റി ലാബ്)
25 എംഐ കമ്മ്യൂണിറ്റി
26 ഡിയു റെക്കോര്‍ഡര്‍
27 യൂകാം മേക്കപ്പ്
28 എംഐ സ്റ്റോര്‍
29 360 സെക്യൂരിറ്റി
30 ഡിയു ബാറ്ററി സേവര്‍
31 ഡിയു ബ്രൗസര്‍
32 ഡിയു ക്ലീനര്‍
33 ഡിയു പ്രൈവസി
34 ക്ലീന്‍ മാസ്റ്റര്‍ – ചീറ്റാ
35 കാഷേ ക്ലിയര്‍ ഡിയു ആപ്പ്‌സ് സ്റ്റുഡിയോ
36 ബൈദു ട്രാന്‍സിലേറ്റ്
37 ബൈദു മാപ്പ്
38 വണ്ടര്‍ ക്യാമറ
39 ഇഎസ് ഫയല്‍ എക്‌സ്‌പ്ലോറര്‍
40 ക്യുക്യു ഇന്റര്‍നാഷണല്‍
41 ക്യുക്യു ലോഞ്ചര്‍
42 ക്യുക്യു സെക്യൂരിറ്റി സെന്റര്‍
43 ക്യുക്യു പ്ലെയര്‍
44 ക്യുക്യു മ്യൂസിക്
45 ക്യുക്യു മെയില്‍
46 ക്യുക്യു ന്യൂസ്ഫീഡ്
47 വിസിങ്ക്
48 സെല്‍ഫിസിറ്റി
49 ക്ലാഷ് ഓഫ് കിങ്‌സ്
50 മെയില്‍ മാസ്റ്റര്‍
51 എംഐ വീഡിയോ കോള്‍-ഷവോമി
52 പാരലല്‍ സ്‌പേസ്

Related Articles

Leave a Reply

Back to top button

buy windows 11 pro test ediyorum