LogoLoginKerala

കളമശേരി പോലീസ് സ്റ്റേഷനിലെ പോലിസുകാരന് കൊവിഡ്; നിരവധി ആളുകളുമായി സമ്പർക്കം

എറണാകുളം: കളമശേരി പൊലീസ് സ്റ്റേഷനിലെ പൊലീസുകാരന് കോവിഡ് സ്ഥിരീകരിച്ചു. പെരുമ്പാവൂർ സ്വദേശിയായ സിപിഒയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയോടെ ഇദ്ദേഹത്തിന് പനിയും മറ്റു അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടുകയായിരുന്നു. തിങ്കളാഴ്ച വരെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇദ്ദേഹം നിരവധി ഉദ്യോഗസ്ഥരുമായി ഇടപഴകിയിട്ടുണ്ട്. ഇതിനികം സ്റ്റേഷനിലെ 10 പൊലീസുകാരോട് ക്വാറന്റീനിൽ പോകാൻ അറിയിച്ചിട്ടുണ്ട്. വിപുലമായ റൂട്ട് മാപ്പ് ഇന്ന് തയാറാക്കുമെന്നാണ് വിവരം. സമ്പർക്കത്തിലൂടെയാകാം രോഗം ബാധിച്ചതെന്നാണ് സൂചന. സ്റ്റേഷൻ അടച്ച് പൂട്ടാൻ സാധ്യതയുണ്ടെന്ന് റിപ്പോര്ട്ടും പുറത്ത് വരുന്നുണ്ട്. 10 പൊലീസുകാരോട് …
 

എറണാകുളം: കളമശേരി പൊലീസ് സ്റ്റേഷനിലെ പൊലീസുകാരന് കോവിഡ് സ്ഥിരീകരിച്ചു. പെരുമ്പാവൂർ സ്വദേശിയായ സിപിഒയ്ക്കാണ് രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയോടെ ഇദ്ദേഹത്തിന് പനിയും മറ്റു അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സ തേടുകയായിരുന്നു. തിങ്കളാഴ്ച വരെ ഡ്യൂട്ടിയിലുണ്ടായിരുന്ന ഇദ്ദേഹം നിരവധി ഉദ്യോഗസ്ഥരുമായി ഇടപഴകിയിട്ടുണ്ട്. ഇതിനികം സ്റ്റേഷനിലെ 10 പൊലീസുകാരോട് ക്വാറന്റീനിൽ പോകാൻ അറിയിച്ചിട്ടുണ്ട്. വിപുലമായ റൂട്ട് മാപ്പ് ഇന്ന് തയാറാക്കുമെന്നാണ് വിവരം.

സമ്പർക്കത്തിലൂടെയാകാം രോഗം ബാധിച്ചതെന്നാണ് സൂചന. സ്റ്റേഷൻ അടച്ച് പൂട്ടാൻ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടും പുറത്ത് വരുന്നുണ്ട്. 10 പൊലീസുകാരോട് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശം നൽകിയിട്ടുണ്ട്. വിദേശത്ത് നിന്നെത്തി വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ ഡ്യൂട്ടിയായിരുന്നു ഈ പോലീസുകാരന്‍. സമ്പർക്കത്തിലൂടെയാകാം രോഗം ബാധിച്ചതെന്നാണ് സൂചന. പോലീസ് സ്റ്റേഷൻ അടച്ച് പൂട്ടാൻ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടും പുറത്ത് വരുന്നുണ്ട്.

കൊവിഡ് രോഗിയായ പൊലീസുകാരൻ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരുമായി അടുത്ത് ഇടപഴകിയിരുന്നു. സ്റ്റേഷനിൽ ഡ്യൂട്ടിയിലുള്ള 10 പൊലീസുകാരോട് വീട്ടിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശം നൽകിയിട്ടുണ്ട്. എന്നാൽ രോഗത്തിന്‍റെ ഉറവിടം കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നത് ആശങ്ക വര്‍ദ്ധിപ്പിക്കുന്നു.