LogoLoginKerala

മറ്റു പലതിന്റെയും പുറകെ പോയാൽ സിനിമ അതിന്റെ പാട്ടിന് പോകും; രൂക്ഷവിമർശനവുമായി ജൂഡ് ആന്റണി

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുതിന്റെ അപ്രതീക്ഷിത വിയോഗത്തെ തുടർന്ന് നിരവധിപേരാണ് സിനിമാ മേഖലയിൽ നിലനിൽക്കുന്ന ചേരിതിരിവിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. അത്തരത്തിൽ ഒരു കുറിപ്പ് കഴിഞ്ഞ ദിവസം നടൻ നീരജ് മാധവും പങ്കുവെച്ചിരുന്നു. വളര്ന്നുവരുന്ന ഒരു നടനെ എങ്ങനെ മുളയിലെ നുള്ളാം എന്ന് കൂടിയാലോചിക്കുന്ന ഒരു സംഘം തന്നെ സിനിമാ മേഖലയിൽ ഉണ്ടെന്നാണ് കഴിഞ്ഞ ദിവസം നീരജ് ഫേസ്ബുക്കിൽ കുറിച്ചിരുന്നത്. ഇത് വലിയ ചർച്ചകൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ജൂഡ് ആന്റണി …
 

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രജ്പുതിന്റെ അപ്രതീക്ഷിത വിയോഗത്തെ തുടർന്ന് നിരവധിപേരാണ് സിനിമാ മേഖലയിൽ നിലനിൽക്കുന്ന ചേരിതിരിവിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. അത്തരത്തിൽ ഒരു കുറിപ്പ് കഴിഞ്ഞ ദിവസം നടൻ നീരജ് മാധവും പങ്കുവെച്ചിരുന്നു. വളര്‍ന്നുവരുന്ന ഒരു നടനെ എങ്ങനെ മുളയിലെ നുള്ളാം എന്ന് കൂടിയാലോചിക്കുന്ന ഒരു സംഘം തന്നെ സിനിമാ മേഖലയിൽ ഉണ്ടെന്നാണ് കഴിഞ്ഞ ദിവസം നീരജ് ഫേസ്ബുക്കിൽ കുറിച്ചിരുന്നത്. ഇത് വലിയ ചർച്ചകൾക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സംവിധായകൻ ജൂഡ് ആന്റണി ജോസഫ്. മലയാള സിനിമയിൽ സ്വജനപക്ഷപാതമില്ലെന്നും കഴിവുള്ളവരെ മലയാളികൾ രണ്ടു കയ്യും നീട്ടി സ്വീകരിച്ചിരിക്കുമെന്നും ജൂഡ് പറയുന്നു.

ജൂഡ് പങ്കുവെച്ച പോസ്റ്റ് വായിക്കാം..

മലയാള സിനിമയിൽ നെപോറ്റിസം ഉണ്ടെന്നൊന്നും എനിക്കു തോന്നിയിട്ടില്ല. സെറ്റിൽ ഭക്ഷണം കൊടുക്കുന്ന കാര്യത്തിൽ ചില സിനിമകളിൽ തരം തിരിവുകൾ ഉണ്ടെന്നത് സത്യമാണ്. അസിസ്റ്റന്റ് ഡിറക്ടർസ് കാമറ അസിസന്റ്സ് ജൂനിയർസ് ഇവർക്കൊക്കെ പരിഗണന വേണ്ടുവോളം കിട്ടുന്നില്ല. അത് മാറും . മാറിക്കൊണ്ടിരിക്കുന്നു. കഴിവും കഠിനാദ്ധ്വാനവും കൊണ്ട് ഒരു സിനിമ പാരമ്പര്യവുമില്ലാതെ കയറി വന്നവരാണ് ലാലേട്ടനും മമ്മൂക്കയും സുരേഷേട്ടനും ജയറാമേട്ടനും ദിലീപേട്ടനും ജയസൂര്യ ചേട്ടനും നിവിനും ടോവിനോയും ആസിഫും. കഴിവുള്ളവരെ മലയാളികൾ രണ്ടു കയ്യും നീട്ടി സ്വീകരിച്ചിരിക്കും. സിനിമയെ കെട്ടിപ്പിടിച്ചു സ്നേഹിച്ചാൽ സിനിമ നിങ്ങള്ക്ക് മുത്തം തന്നു മുറുകെ പിടിക്കും. മറ്റു പലതിന്റെയും പുറകെ പോയാൽ സിനിമ അതിന്റെ പാട്ടിന് പോകും. As simple as that.

മറ്റു പലതിന്റെയും പുറകെ പോയാൽ സിനിമ അതിന്റെ പാട്ടിന് പോകും; രൂക്ഷവിമർശനവുമായി ജൂഡ് ആന്റണി