LogoLoginKerala

വൈദ്യുതി ബില്ലില്‍ ഇളവുകളുമായി സർക്കാർ

മുഖ്യമന്ത്രി പ്രഖ്യാപിച്ച 10 പ്രധാന ഇളവുകൾ 1. 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന 500 വാട്ട് കണക്ടഡ് ലോഡുള്ളവര് ബില് അടയ്ക്കേണ്ട 2. 40 യൂണിറ്റ് / 1000 വാട്ട് കണക്ടഡ് ലോഡുള്ള ഉപഭോക്താക്കള്ക്ക് യൂണിറ്റിന് 1.50 രൂപ മതി 3. 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്ക്ക് വര്ധിച്ച തുകയുടെ പകുതി സബ്സിഡി 4. 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്ക്ക് വര്ധിച്ച തുകയുടെ 30 ശതമാനം സബ്സിഡി 5. 150 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്ക്ക് വര്ധിച്ച തുകയുടെ …
 

മുഖ്യമന്ത്രി പ്രഖ്യാപിച്ച 10 പ്രധാന ഇളവുകൾ

1. 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന 500 വാട്ട് കണക്ടഡ് ലോഡുള്ളവര്‍ ബില്‍ അടയ്ക്കേണ്ട
2. 40 യൂണിറ്റ് / 1000 വാട്ട് കണക്ടഡ് ലോഡുള്ള ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് 1.50 രൂപ മതി
3. 50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് വര്‍ധിച്ച തുകയുടെ പകുതി സബ്സിഡി
4. 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് വര്‍ധിച്ച തുകയുടെ 30 ശതമാനം സബ്സിഡി
5. 150 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് വര്‍ധിച്ച തുകയുടെ 25 ശതമാനം സബ്സിഡി
6. 150 യൂണിറ്റില്‍ കൂടുതല്‍ ഉപയോഗിക്കുന്നവര്‍ക്ക് വര്‍ധിച്ച തുകയുടെ 20 ശതമാനം സബ്സിഡി
7. വൈദ്യുതി ബോര്‍ഡിന് 200 കോടിരൂപയുടെ അധികബാധ്യതയെന്ന് മുഖ്യമന്ത്രി
8. 90 ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഗുണം
9. ലോക്ഡൗണ്‍ ബില്‍ അടയ്ക്കാത്തതിന്റെ പേരില്‍ വൈദ്യുതി വിച്ഛേദിക്കില്ല
10. ലോക്ഡൗണ്‍ ബില്‍ 5 തവണയായി അടയ്ക്കാം

സാധാരണ നിലയില്‍ത്തന്നെ വൈദ്യുതി ഉപഭോഗം വര്‍ധിക്കുന്ന സമയമാണ് ഫെബ്രുവരി-മെയ് കാലം. ഇത്തവണ ലോക്ക്ഡൗണ്‍ കൂടി ആയതിനാല്‍ കുടുംബാംഗങ്ങളെല്ലാം വീടുകളിലായിരുന്നു. വൈദ്യുതി ഉപഭോഗം വലിയ തോതില്‍ വര്‍ധിച്ചു. ലോക്ക്ഡൗണ്‍മൂലം റീഡിങ് എടുക്കാന്‍ കഴിയാതിരുന്നതിനാല്‍ നാലുമാസത്തെ ബില്ലാണ് ഒന്നിച്ചു കൊടുത്തത്. അതോടെ ബില്‍ തുക കണ്ട് പലരും അമ്പരന്നു. പ്രതിഷേധവും വന്നു.

താരീഫ് ഘടനയിലോ വൈദ്യുതി നിരക്കുകളിലോ യാതൊരു വ്യത്യാസവും ഇപ്പോള്‍ വരുത്തിയിട്ടില്ല. എങ്കില്‍ക്കൂടി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ അവ പരിശോധിക്കാനും പിശകുകള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ തിരുത്താനും വൈദ്യുതി ബോര്‍ഡിനോട് പരാതി ശ്രദ്ധയില്‍ വന്നപ്പോള്‍ തന്നെ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നു. അതിന്‍റെ അടിസ്ഥാനത്തില്‍ ബോര്‍ഡ് ചില തീരുമാനങ്ങള്‍ എടുത്തിട്ടുണ്ട്. ഒന്നിച്ച് തുക അടക്കുന്നതിന് പ്രയാസമുള്ളവര്‍ക്ക് തവണകൾ അനുവദിച്ചു.