LogoLoginKerala

സംസ്ഥാനത്ത് വ്യാഴാഴ്ച ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് പാലക്കാട്

സംസ്ഥാനത്ത് വ്യാഴാഴ്ച ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് പാലക്കാട് ജില്ലയിൽ. ജില്ലയിൽ ഇന്ന് 14 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിലുള്ള രോഗബാധിതർ 127 ആയി. ഇതിനു പുറമെ പാലക്കാട് ജില്ലക്കാരായ ആറുപേർ മഞ്ചേരി മെഡിക്കൽ കോളജിലും ഒരാൾ കണ്ണൂർ മെഡിക്കൽ കോളജിലും മൂന്ന്പേർ എറണാകുളത്തും ഒരാൾ തിരുവനന്തപുരം മെഡിക്കൽ കോളജിലും ചികിത്സയിൽ ഉണ്ട്. ജില്ലയിൽ 11 പേർ രോഗ വിമുക്തരായിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. തമിഴ്നാട്ടിൽ നിന്നു …
 

സംസ്ഥാനത്ത് വ്യാഴാഴ്ച ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തത് പാലക്കാട് ജില്ലയിൽ. ജില്ലയിൽ ഇന്ന് 14 പേർക്ക് കോവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു. ഇതോടെ ജില്ലയിൽ നിലവിൽ ചികിത്സയിലുള്ള രോഗബാധിതർ 127 ആയി.

ഇതിനു പുറമെ പാലക്കാട് ജില്ലക്കാരായ ആറുപേർ മഞ്ചേരി മെഡിക്കൽ കോളജിലും ഒരാൾ കണ്ണൂർ മെഡിക്കൽ കോളജിലും മൂന്ന്പേർ എറണാകുളത്തും ഒരാൾ തിരുവനന്തപുരം മെഡിക്കൽ കോളജിലും ചികിത്സയിൽ ഉണ്ട്. ജില്ലയിൽ 11 പേർ രോഗ വിമുക്തരായിട്ടുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.

തമിഴ്നാട്ടിൽ നിന്നു ജൂൺ ആറിന് വന്ന (ചെന്നൈയിൽ നിന്നും) വണ്ടാഴി സ്വദേശി (23 പുരുഷൻ), ജൂൺ മൂന്നിന് വന്ന കല്ലടിക്കോട് സ്വദേശി (38, പുരുഷൻ), അബുദാബിയിൽ നിന്നു ജൂൺ നാലിന് വന്ന കൊപ്പം കീഴ്മുറി സ്വദേശികളായ രണ്ടുപേർ (33,27 പുരുഷന്മാർ), വിളയൂർ സ്വദേശി (30 പുരുഷൻ), സൗദിയിൽ നിന്നു ജൂൺ 11ന് വന്ന മേലാർകോട് സ്വദേശി (60 പുരുഷൻ), കോട്ടോപ്പാടം സ്വദേശി (40 പുരുഷൻ),കുവൈത്തിൽ നിന്നു ജൂൺ 11ന് വന്ന തെങ്കര സ്വദേശി.(31 പുരുഷൻ), മഹാരാഷ്ട്രയിൽ നിന്നു ജൂൺ 10ന് പൂണെയിൽ നിന്നും വന്ന എലമ്പുലാശ്ശേരി സ്വദേശി (21 പുരുഷൻ), .മുംബൈയിൽ നിന്നു വന്ന കുഴൽമന്ദം‍ സ്വദേശി(42 പുരുഷൻ), ഡൽഹിയിൽ നിന്നു മേയ് നാലിന് വന്ന തച്ചമ്പാറ സ്വദേശി(60 പുരുഷൻ), ദുബായിൽ നിന്നു ജൂൺ അഞ്ചിന് വന്ന കുമരംപുത്തൂർ കുളപ്പാടം സ്വദേശി (37 പുരുഷൻ), ജൂൺ 9ന് എത്തിയ വിളയൂർ സ്വദേശി 50 പുരുഷൻ), ഖത്തറിൽ നിന്നു വന്ന കഞ്ചിക്കോട് സ്വദേശി (27 പുരുഷൻ) എന്നിവർക്കാണ് ഇന്നു രോഗം സ്ഥിരീകരിച്ചത്.