LogoLoginKerala

ഇന്ത്യ-ചൈന അതിർത്തി സംഘർഷം; വെള്ളിയാഴ്ച സര്‍വ്വകക്ഷിയോഗം വിളിച്ച് പ്രധാനമന്ത്രി

ലഡാക്കിലെ ഗല്വാന് താഴ്വരയില് തിങ്കളാഴ്ച രാത്രിയുണ്ടായ ഇന്ത്യ- ചൈന സംഘര്ഷത്തിന്റെ പശ്ചാത്തലത്തില് സര്വ്വകക്ഷിയോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മണിക്കാണ് യോഗം വിളിച്ചിരിക്കുന്നത്. ഇന്ത്യ-ചൈന അതിര്ത്തിയിലെ സ്ഥിതിഗതികള് ചര്ച്ചചെയ്യുന്നതിനായി പ്രധാമന്ത്രി നരേന്ദ്ര മോദി സര്വ്വകക്ഷിയോഗം വിളിച്ചു. വിവിധ രാഷ്ട്രീയ പാര്ട്ടികളുടെ അധ്യക്ഷന്മാര് യോഗത്തില് പങ്കെടുക്കും. പ്രധാമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലൂടെ അറിയിച്ചു. തിങ്കളാഴ്ച രാത്രി ഗല്വാന് താഴ്വരയില് ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില് കേണലടക്കം 20 ഇന്ത്യന്സൈനികരാണ് വീരമൃത്യുവരിച്ചത്. അതിര്ത്തിത്തര്ക്കം രമ്യമായി പരിഹരിക്കുന്നതിന് കമാന്ഡര്തല ചര്ച്ചയും …
 

ലഡാക്കിലെ ഗല്‍വാന്‍ താഴ്വരയില്‍ തിങ്കളാഴ്ച രാത്രിയുണ്ടായ ഇന്ത്യ- ചൈന സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സര്‍വ്വകക്ഷിയോഗം വിളിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മണിക്കാണ് യോഗം വിളിച്ചിരിക്കുന്നത്.

ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ ചര്‍ച്ചചെയ്യുന്നതിനായി പ്രധാമന്ത്രി നരേന്ദ്ര മോദി സര്‍വ്വകക്ഷിയോഗം വിളിച്ചു. വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ അധ്യക്ഷന്‍മാര്‍ യോഗത്തില്‍ പങ്കെടുക്കും. പ്രധാമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലൂടെ അറിയിച്ചു.

തിങ്കളാഴ്ച രാത്രി ഗല്‍വാന്‍ താഴ്വരയില്‍ ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കേണലടക്കം 20 ഇന്ത്യന്‍സൈനികരാണ് വീരമൃത്യുവരിച്ചത്. അതിര്‍ത്തിത്തര്‍ക്കം രമ്യമായി പരിഹരിക്കുന്നതിന് കമാന്‍ഡര്‍തല ചര്‍ച്ചയും സൈനിക പിന്മാറ്റവും പുരോഗമിക്കുന്നതിനിടെ തിങ്കളാഴ്ച രാത്രിയോടെയായിരുന്നു സംഘര്‍ഷം. വെടിവെപ്പിലല്ല സൈനികര്‍ കൊല്ലപ്പെട്ടതെന്നും കല്ലും വടികളുമുപയോഗിച്ചുള്ള ശാരീരികാക്രമണമാണ് ഉണ്ടായതെന്നുമാണ് സൈന്യം നല്‍കുന്ന വിശദീകരണം.

സംഭവത്തില്‍ പ്രധാമന്ത്രി നരേന്ദ്ര മോദി പ്രതികരിക്കാത്തതില്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷപാര്‍ട്ടികള്‍ വിമര്‍ശനമുന്നയിക്കുന്നതിനിടെയാണ് സര്‍വ്വകക്ഷിയോഗം വിളിച്ചിരിക്കുന്നത്.