LogoLoginKerala

ഇരുനൂറ്റിയമ്പതാം ചിത്രത്തിനായി മാസ് ലുക്കിൽ സുരേഷ് ഗോപി; നിർമ്മാണം ടോമിച്ചൻ മുളകുപാടം

മലയാളികളുടെ ആക്ഷന് ഹീറോ തിരിച്ചുവരുന്നു. വീണ്ടുമൊരു മാസ് ആക്ഷന് എന്റര്ടെയിനറിന്റെ ഭാഗാമാകാന് ഒരുങ്ങി നടന് സുരേഷ് ഗോപി. താരത്തിന്റെ മാസ് ലുക്കിലുള്ള ഒരു ചിത്രം സമൂഹ മാധ്യമങ്ങളിലാകെ വൈറലായപ്പോൾ മുതൽ സിനിമ ആരാധകർ ചോദിക്കുന്ന ചോദ്യത്തിന് ഇതോടെ ഉത്തരമായി. ചിത്രത്തിന്റെ നിർമ്മാതാവ് തന്നെയാണ് ഔദ്യോഗികമായി വാർത്ത പുറത്തുവിട്ടിരിക്കുന്നത്. പ്രശസ്ത നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിവരം പങ്കുവെച്ചത്. ‘ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ്ഗോപിയുടെ 250ാംമത് ചിത്രത്തിനോടൊപ്പം പ്രവർത്തിക്കുന്നതിൽ സന്തോഷവാനാണ്. മാത്യു തോമസ് പ്ലാമൂട്ടിൽ സംവിധാനം ചെയ്യുന്ന …
 

മലയാളികളുടെ ആക്ഷന്‍ ഹീറോ തിരിച്ചുവരുന്നു. വീണ്ടുമൊരു മാസ് ആക്ഷന്‍ എന്റര്‍ടെയിനറിന്റെ ഭാഗാമാകാന്‍ ഒരുങ്ങി നടന്‍ സുരേഷ് ഗോപി. താരത്തിന്റെ മാസ് ലുക്കിലുള്ള ഒരു ചിത്രം സമൂഹ മാധ്യമങ്ങളിലാകെ വൈറലായപ്പോൾ മുതൽ സിനിമ ആരാധകർ ചോദിക്കുന്ന ചോദ്യത്തിന് ഇതോടെ ഉത്തരമായി. ചിത്രത്തിന്റെ നിർമ്മാതാവ് തന്നെയാണ് ഔദ്യോഗികമായി വാർത്ത പുറത്തുവിട്ടിരിക്കുന്നത്.

പ്രശസ്ത നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിവരം പങ്കുവെച്ചത്. ‘ആക്ഷൻ സൂപ്പർ സ്റ്റാർ സുരേഷ്ഗോപിയുടെ 250ാംമത് ചിത്രത്തിനോടൊപ്പം പ്രവർത്തിക്കുന്നതിൽ സന്തോഷവാനാണ്. മാത്യു തോമസ് പ്ലാമൂട്ടിൽ സംവിധാനം ചെയ്യുന്ന ചിത്രം കുടുംബ പ്രേക്ഷകർക്കും ആരാധകർക്കും ഒരേപോലെ ഇഷ്ടമാകും. മുശകുപാടം ഫിലിംസിന്റെ അടുത്ത ചിത്രം ഇതാണ്. മികച്ച അഭിനേതാക്കളും അണിയറപ്രവർത്തകരും ഈ സിനിമയിലുണ്ടാകും’, ടോമിച്ചൻ മുളകുപാടം ഫേസ്ബുക്കിൽ കുറിച്ചു.

ഇരുനൂറ്റിയമ്പതാം ചിത്രത്തിനായി മാസ് ലുക്കിൽ സുരേഷ് ഗോപി; നിർമ്മാണം ടോമിച്ചൻ മുളകുപാടം

സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്ത വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവു നടത്തിയിരിക്കുകയാണ് സുരേഷ് ഗോപി. ഇതിനു പിന്നാലെ ഈ പുതിയ ലുക്കിലുള്ള പടവും ആരാധകരില്‍ വലിയ പ്രതീക്ഷയാണ് ഉണര്‍ത്തുന്നത്. വലിയ മുതല്‍മുടക്കില്‍ ഒരുക്കുന്ന ചിത്രം മാസ് ആക്ഷന്‍ എന്റര്‍ടെയിനറായിരിക്കുമെന്നാണ് സൂചന.