LogoLoginKerala

തുടർച്ചയായ പതിനൊന്നാം ദിനവും പെട്രോൾ ഡീസൽ വില കൂടി; വർധന ജൂൺ 30 വരെ തുടരാൻ സാധ്യത

തുടർച്ചയായ പതിനൊന്നാം ദിവസവും പെട്രോൾ, ഡീസൽ വിലയിൽ വർധന. ഇന്ന് പെട്രോളിന് 55 പൈസയും ഡീസലിന് 57 പൈസയും ഉയർന്നു. ഇതോടെ കൊച്ചി നഗരത്തിൽ ഒരു ലീറ്റർ പെട്രോളിന്റെ വില 77. 54 രൂപയായി. ഒരു ലീറ്റർ ഡീസലിന് 71.86 രൂപ നൽകണം. 11 ദിവസം കൊണ്ട് പെട്രോളിന് ഇതുവരെ ഉയർന്നത് 6.03 രൂപയാണ്. ഡീസലിന് 6.06 രൂപയും കൂടി. ഡൽഹിയിൽ ഒരു ലീറ്റർ പെട്രോളിന് 77.28 രൂപയും ഡീസലിന് 75.79 രൂപയുമായി. രാജ്യത്തെ ഇന്ധനവില ഒന്നര …
 

തുടർച്ചയായ പതിനൊന്നാം ദിവസവും പെട്രോൾ, ഡീസൽ വിലയിൽ വർധന. ഇന്ന് പെട്രോളിന് 55 പൈസയും ഡീസലിന് 57 പൈസയും ഉയർന്നു. ഇതോടെ കൊച്ചി നഗരത്തിൽ ഒരു ലീറ്റർ പെട്രോളിന്റെ വില 77. 54 രൂപയായി. ഒരു ലീറ്റർ ഡീസലിന് 71.86 രൂപ നൽകണം. 11 ദിവസം കൊണ്ട് പെട്രോളിന് ഇതുവരെ ഉയർന്നത് 6.03 രൂപയാണ്. ഡീസലിന് 6.06 രൂപയും കൂടി. ഡൽഹിയിൽ ഒരു ലീറ്റർ പെട്രോളിന് 77.28 രൂപയും ഡീസലിന് 75.79 രൂപയുമായി.

രാജ്യത്തെ ഇന്ധനവില ഒന്നര വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിലയിലാണ്. 2018 ഒക്ടോബർ– നവംബർ നവംബർ മാസങ്ങളിലെ നിലയിലേക്കാണ് ഇന്ധനവില ഇപ്പോൾ ഉയർന്നുകൊണ്ടിരിക്കുന്നത്. വില കുതിച്ചുയരാനുള്ള കാരണം ഉയർന്ന നികുതിയാണ്. കഴിഞ്ഞ മാസം പെട്രോളിന്റെ എക്സൈസ് നികുതി ലീറ്ററിനു 10 രൂപയും ഡീസലിന് ലീറ്ററിനു 13 രൂപയും വീതം ഉയർത്തിയിരുന്നു. കഴിഞ്ഞ 15 മാസത്തിനിടെ 9 തവണയാണ് രാജ്യത്ത് എക്സൈസ് ഡ്യൂട്ടി ഉയർത്തിയത്. അസംസ്കൃത എണ്ണവില 20 ഡോളറിൽ താഴെയെത്തിയപ്പോഴും പെട്രോൾ വില (കൊച്ചി) 71.50 രൂപയായിരുന്നു. വില ഇനിയും ഉയർന്നേക്കും. പ്രതിദിനം 40 മുതൽ 60 വരെ പൈസയാണ് ഇപ്പോൾ കൂട്ടുന്നത്. ഇത് ജൂൺ 30 വരെ തുടരാനാണു സാധ്യത. നികുതി വർധന,ബിഎസ് 6 ലേക്കു പൂർണമായി മാറുന്നതിനുള്ള സംവിധാനമൊരുക്കൽ, ലോക്ഡൗണിൽ ഡിമാൻഡ് കുത്തനെ ഇടിഞ്ഞത് എന്നിവ മൂലം എണ്ണക്കമ്പനികൾക്ക് കഴിഞ്ഞ മാസങ്ങളിൽ വലിയ നഷ്ടം നേരിട്ടിരുന്നു. ഈ നഷ്ടം നികത്തുന്നതു വരെ വില വർധന തുടരുമെന്നാണു സൂചന.