LogoLoginKerala

സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യ; സല്‍മാന്‍ ഖാന്‍, കരണ്‍ ജോഹര്‍, സഞ്ജയ് ലീല ബന്‍സാലി, ഏക്ത കപൂര്‍ എന്നിവര്‍ക്കെതിരെ കേസ്

നടന് സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബോളിവുഡിലെ പ്രമുഖര്ക്കെതിരെ കേസ്. നടന് സല്മാന് ഖാന്, സംവിധായകനും നിര്മാതാവുമായ കരണ് ജോഹര്, സംവിധായകന് സഞ്ജയ് ലീല ബന്സാലി, നിര്മാതാവ് ഏക്ത കപൂര് എന്നിവര്ക്കെതിരെയാണ് കേസ്. അഭിഭാഷകന് സുധീര് കുമാര് ഓജയാണ് ഇവര്ക്കെതിരെ ബീഹാര് മുസാഫര്പൂര് കോടതിയില് പരാതി നല്കിയിരിക്കുന്നത്. സുശാന്തിനെ ഏഴോളം സിനിമകളില് നിന്ന് പുറത്താക്കാനും അദ്ദേഹത്തിന്റെ ചില സിനിമകളുടെ റിലീസുകള്ക്ക് തടസ്സം വരുത്തുവാനും ഇവര് ശ്രമിച്ചുവെന്ന് സംശയിക്കുന്നതായി സുധീര് കുമാര് ആരോപിച്ചു. ഇതെ തുടര്ന്നുണ്ടായ മാനസിക …
 

നടന്‍ സുശാന്ത് സിംഗ് രജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ബോളിവുഡിലെ പ്രമുഖര്‍ക്കെതിരെ കേസ്. നടന്‍ സല്‍മാന്‍ ഖാന്‍, സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹര്‍, സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലി, നിര്‍മാതാവ് ഏക്ത കപൂര്‍ എന്നിവര്‍ക്കെതിരെയാണ് കേസ്.

അഭിഭാഷകന്‍ സുധീര്‍ കുമാര്‍ ഓജയാണ് ഇവര്‍ക്കെതിരെ ബീഹാര്‍ മുസാഫര്‍പൂര്‍ കോടതിയില്‍ പരാതി നല്‍കിയിരിക്കുന്നത്. സുശാന്തിനെ ഏഴോളം സിനിമകളില്‍ നിന്ന് പുറത്താക്കാനും അദ്ദേഹത്തിന്റെ ചില സിനിമകളുടെ റിലീസുകള്‍ക്ക് തടസ്സം വരുത്തുവാനും ഇവര്‍ ശ്രമിച്ചുവെന്ന് സംശയിക്കുന്നതായി സുധീര്‍ കുമാര്‍ ആരോപിച്ചു. ഇതെ തുടര്‍ന്നുണ്ടായ മാനസിക പ്രശ്‌നങ്ങളാണ് സുശാന്തിനെ ആത്മഹത്യയിലേയ്ക്കു നയിച്ചതെന്നും ഇദ്ദേഹം പറയുന്നു.

സുശാന്ത് കടുത്ത മാനസിക സമ്മര്‍ദത്തിലായിരുന്നെന്ന് സൂചിപ്പിച്ച് സംവിധായകന്‍ ശേഖര്‍ കപൂര്‍ കഴിഞ്ഞ ദിവസം ഒരു ട്വീറ്റ് ചെയ്തിരുന്നു. നടി കങ്കണാ റണാവത്തും സുശാന്തിന്റെ മരണത്തില്‍ ബോളിവുഡിനെ പ്രതികൂട്ടിലാക്കുന്ന പ്രസ്താവനകളുമായി രംഗത്തെത്തിയിരുന്നു. കുറച്ച് വര്‍ഷങ്ങളായി സുശാന്ത് പ്രശ്‌നങ്ങളിലൂടെ കടന്നുപോകുന്നത് രഹസ്യമായിരുന്നില്ല എന്നും എന്നാല്‍ ആരും അദ്ദേഹത്തോടൊപ്പം നില്‍ക്കാനോ സഹായിക്കാനോ രംഗത്ത് വന്നില്ലെന്നും ഹെയര്‍സ്‌റ്റൈലിസ്റ്റ് സപ്ന ഭവാനി ആരോപിച്ചു.

2019 ല്‍ സുശാന്ത് അഭിനയിക്കാന്‍ തീരുമാനിച്ചിരുന്ന ഏതാനും ചില പ്രൊജക്ടുകള്‍ മുടങ്ങിപ്പോയിരുന്നു. കേദര്‍നാഥ്, ചിചോരെ എന്നിവയായിരുന്നു അവസാനം പുറത്തിറങ്ങിയ ചിത്രങ്ങള്‍. കേദര്‍നാഥ് വലിയ വിജയം നേടിയില്ലെങ്കിലും ചിചോരെ നിരൂപക പ്രശംസ നേടിയ ചിത്രമായിരുന്നു. ആത്മഹത്യക്കെതിരായ സന്ദേശം നല്‍കുന്ന ഈ ചിത്രത്തിലെ നായകന്‍ ആത്മഹത്യയിലൂടെ ജീവിതം അവസാനിപ്പിച്ചത് ദുഖ:കരമാണ്.

സിനിമകള്‍ മുടങ്ങിപ്പോയത് സുശാന്തിനെ മാനസികമായി തളര്‍ത്തിയെന്ന് സുഹൃത്തുക്കള്‍ പറയുന്നു. ആര്‍. മാധവനൊപ്പം ചന്ദ മാമാ ദൂരെ കേ എന്ന ചിത്രത്തില്‍ സുശാന്ത് അഭിനയിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ആ പ്രോജക്ട് നടന്നില്ല. എ.പി.ജെ അബ്ദുള്‍ കലാം, രബീന്ദ്രനാഥ ടാഗോര്‍, ചാണക്യന്‍ എന്നിവരുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രങ്ങളും മുടങ്ങിപ്പോയി. അമേരിക്കന്‍ റൊമാന്റിക് കോമഡി ചിത്രമായ ദ ഫോള്‍ട്ട് ഇന്‍ അവര്‍ സ്റ്റാറിന്റെ റീമേക്കായ ദില്‍ബേചാരാ എന്ന ചിത്രത്തിലാണ് സുശാന്ത് അവസാനമായി വേഷമിട്ടത്. മുകേഷ് ചബ്ര ഒരുക്കിയ ഈ ചിത്രത്തിന്റെ റിലീസ് സാമ്പത്തിക പ്രതിസന്ധികളെ തുടര്‍ന്ന് നീണ്ടു പോയി. 2019 ലെ ഡ്രൈവ് എന്ന ചിത്രം തിയേറ്ററുകളില്‍ റീലീസ് ചെയ്യുന്നതിന് പകരം നിര്‍മാതാവ് കരണ്‍ ജോഹര്‍ ഒടിടിയില്‍ റിലീസ് ചെയ്തത് സുശാന്തിനെ നിരാശനാക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്.