LogoLoginKerala

കേരളത്തിൽ ഇന്ന് 75 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 90 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 75 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്ത്താസമ്മേളനത്തില് ഇക്കാര്യം ഇക്കാര്യം അറിയിച്ചത്. ഇന്ന് 90 പേര് രോഗമുക്തി നേടി. കോവിഡ് സ്ഥിരീകരിച്ചവർ, ജില്ല തിരിച്ച് തിരുവനന്തപുരം 3 കൊല്ലം 14 പത്തനംതിട്ട 1 ആലപ്പുഴ 1 കോട്ടയം 4 എറണാകുളം 5 തൃശൂർ 8 മലപ്പുറം 11 പാലക്കാട് 6 കോഴിക്കോട് 6 വയനാട് 3 കണ്ണൂർ 4 കാസർകോട് 9 കോവിഡ് സ്ഥിതി ഗുരുതരമാണെന്നു …
 

സംസ്ഥാനത്ത് ഇന്ന് 75 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോവിഡ് അവലോകന യോഗത്തിനു ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താസമ്മേളനത്തില്‍ ഇക്കാര്യം ഇക്കാര്യം അറിയിച്ചത്. ഇന്ന് 90 പേര്‍ രോഗമുക്തി നേടി.

കോവിഡ് സ്ഥിരീകരിച്ചവർ, ജില്ല തിരിച്ച്
തിരുവനന്തപുരം 3
കൊല്ലം 14
പത്തനംതിട്ട 1
ആലപ്പുഴ 1
കോട്ടയം 4
എറണാകുളം 5
തൃശൂർ 8
മലപ്പുറം 11
പാലക്കാട് 6
കോഴിക്കോട് 6
വയനാട് 3
കണ്ണൂർ 4
കാസർകോട് 9

കോവിഡ് സ്ഥിതി ഗുരുതരമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. കൂടുതൽ പേരിലേക്കു രോഗം പടരുന്നത് ഒഴിവാക്കാൻ നടപടി ആവശ്യമാണ്. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 2697 ആയി. 1351 പേര്‍ ചികിത്സയിലുണ്ട്. 1,25,307 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതിൽ 1989 പേർ ആശുപത്രികളിലാണ്. 203 പേരെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 1,22,466 സാംപിൾ പരിശോധനയ്ക്ക് അയച്ചു. 3019 സാംപിളുകളുടെ പരിശോധനാഫലം വരാനുണ്ട്.

കോവിഡ് വ്യാപനത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് നാം പ്രവേശിച്ചു. പുറമെ നിന്നു വന്ന പ്രായാധിക്യമുള്ള, മറ്റു രോഗങ്ങളുള്ളവരാണ് മരിച്ചത്. ശാരീരിക അകലം, മാസ്ക് ശീലമാക്കൽ, സമ്പർക്കവിലക്ക് ശാസ്ത്രീയമായി നടപ്പാക്കൽ, റിവേഴ്സ് ക്വാറന്റീൻ എന്നിവ നല്ല രീതിയിൽ നാം നടപ്പാക്കി. ഇതു തുടർന്നും ചെയ്തു കഴിഞ്ഞാൽ രോഗബാധ തടഞ്ഞു നിർത്താം. നിയന്ത്രണങ്ങൾ സ്വയം പിന്തുടരണം. മറ്റുള്ളവരെ രോഗ നിയന്ത്രണ നടപടികൾ സ്വീകരിക്കാൻ പേരിപ്പിക്കണം. എല്ലാവരും ആരോഗ്യ സന്ദേശപ്രചാരകരായി മാറണം.