LogoLoginKerala

‘അയ്യപ്പനും കോശിയും’ സംവിധായകൻ സച്ചിക്ക് ഹൃദയാഘാതം

തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി ഹൃദയാഘാതത്തെ തുടര്ന്ന് തീവ്രപരിചരണ വിഭാഗത്തില്. തൃശൂര് ജൂബിലി മിഷന് ഹോസ്പിറ്റലിലാണ് സച്ചിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. വെന്റിലേറ്റര് പിന്തുണയോടെ തീവ്രപരിചരണ വിഭാഗത്തില് തുടരുകയാണെന്ന് ജൂബിലി മെഡിക്കല് മിഷന് അധൃകൃതർ പറഞ്ഞു. വിദഗ്ധ ഡോക്ടര്മാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട് നടുവിന് ശസ്ത്രക്രിയ ചെയ്ത് മണിക്കൂറുകള്ക്കകമാണ് ഹൃദയാഘാതം സംഭവിച്ചത്. ജൂണ് 15ന് മറ്റൊരു ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. ജൂണ് 16ന് രാവിലെയാണ് ജൂബിലി മെഡിക്കല് മിഷന് ആശുപത്രിയിലേക്ക് സച്ചിയെ എത്തിച്ചത്. തലച്ചോറിന്റെ പ്രവര്ത്തനം കാര്യക്ഷമമല്ല, 48 മുതല് 72 മണിക്കൂറിന് ശേഷമേ …
 

തിരക്കഥാകൃത്തും സംവിധായകനുമായ സച്ചി ഹൃദയാഘാതത്തെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍. തൃശൂര്‍ ജൂബിലി മിഷന്‍ ഹോസ്പിറ്റലിലാണ് സച്ചിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. വെന്‍റിലേറ്റര്‍ പിന്തുണയോടെ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണെന്ന് ജൂബിലി മെഡിക്കല്‍ മിഷന്‍ അധൃകൃതർ പറഞ്ഞു. വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്

നടുവിന് ശസ്ത്രക്രിയ ചെയ്ത് മണിക്കൂറുകള്‍ക്കകമാണ് ഹൃദയാഘാതം സംഭവിച്ചത്. ജൂണ്‍ 15ന് മറ്റൊരു ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. ജൂണ്‍ 16ന് രാവിലെയാണ് ജൂബിലി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലേക്ക് സച്ചിയെ എത്തിച്ചത്. തലച്ചോറിന്‍റെ പ്രവര്‍ത്തനം കാര്യക്ഷമമല്ല, 48 മുതല്‍ 72 മണിക്കൂറിന് ശേഷമേ ആരോഗ്യനിലയുടെ പുരോഗതിയെക്കുറിച്ച് വ്യക്തത നല്‍കാനാകൂ എന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു. കഴിഞ്ഞ ദിവസമാണ് സച്ചിക്ക് നടുവിന് രണ്ട് ശസ്ത്രക്രിയകള്‍ നടന്നിരുന്നത്. ആദ്യ ശസ്ത്രക്രിയ വിജയകരമായിരുന്നുവെങ്കിലും രണ്ടാമത്തെ ശസ്ത്രക്രിയയ്ക്ക് വേണ്ടി അനസ്തേഷ്യ നൽകിയപ്പോഴാണ് ഹൃദയാഘാതം ഉണ്ടായത്. ഇതോടെയാണ് അതീവ ഗുരുതരാവസ്ഥയിലായിരിക്കുന്നത്.

2007ൽ ചോക്കലേറ്റ് എന്ന സിനിമയിലൂടെ സേതുവിനൊപ്പം തിരക്കഥാകൃത്തായി സിനിമയിലെത്തിയ അദ്ദേഹം 2012ൽ റൺ ബേബി റൺ എന്ന ചിത്രത്തിലൂടെയാണ് സ്വതന്ത്ര തിരക്കഥാകൃത്തായത്. അനാർക്കലി, അയ്യപ്പനും കോശിയും എന്നീ ചിത്രങ്ങൾ എഴുതി സംവിധാനം ചെയ്തിട്ടുള്ളയാളുമാണ്.

‘അയ്യപ്പനും കോശിയും’ സംവിധായകൻ സച്ചിക്ക് ഹൃദയാഘാതം