LogoLoginKerala

സമ്പര്‍ക്കം വഴി കോവിഡ്‌ ബാധ. തൃശ്ശൂരിലെ പച്ചക്കറി മീന്‍ മാര്‍ക്കറ്റുകള്‍ അടച്ചു

തൃശ്ശൂര്: സമ്പര്ക്കം വഴി രോഗം പടരുന്ന സാഹചര്യത്തില് തൃശ്ശൂരിലെ പച്ചക്കറി മീന് മാര്ക്കറ്റുകള് അടച്ചു. മാര്ക്കറ്റുകള് അണുവിമുക്തമാക്കാന് തുടങ്ങി. ജില്ലയിലെ പ്രധാന മാര്ക്കറ്റുകള് ഇന്നും നാളെയും അടച്ചിട്ട് അണുവിമുക്തമാക്കും. 146 കൊറോണ ബാധിതരാണ് തൃശ്ശൂര് ജില്ലയിലുള്ളത്. ഇതില് കഴിഞ്ഞ 43 ദിവസത്തിനിടെ 45 പേര്ക്കാണ് സമ്പര്ക്കം വഴി രോഗം സ്ഥിരീകരിച്ചത്. ഇതില് 24 പേര് ആരോഗ്യപ്രവര്ത്തകരാണ്. സമ്പര്ക്കം വഴി രോഗം പടരുന്ന സാഹചര്യത്തില് കര്ശന നടപടികളെടുക്കാനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് …
 

തൃശ്ശൂര്‍: സമ്പര്‍ക്കം വഴി രോഗം പടരുന്ന സാഹചര്യത്തില്‍ തൃശ്ശൂരിലെ പച്ചക്കറി മീന്‍ മാര്‍ക്കറ്റുകള്‍ അടച്ചു. മാര്‍ക്കറ്റുകള്‍ അണുവിമുക്തമാക്കാന്‍ തുടങ്ങി. ജില്ലയിലെ പ്രധാന മാര്‍ക്കറ്റുകള്‍ ഇന്നും നാളെയും അടച്ചിട്ട് അണുവിമുക്തമാക്കും. 146 കൊറോണ ബാധിതരാണ് തൃശ്ശൂര്‍ ജില്ലയിലുള്ളത്. ഇതില്‍ കഴിഞ്ഞ 43 ദിവസത്തിനിടെ 45 പേര്‍ക്കാണ് സമ്പര്‍ക്കം വഴി രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 24 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. സമ്പര്‍ക്കം വഴി രോഗം പടരുന്ന സാഹചര്യത്തില്‍ കര്‍ശന നടപടികളെടുക്കാനാണ് ജില്ലാ ഭരണകൂടത്തിന്‍റെ തീരുമാനം.

ആരോഗ്യ പ്രവർത്തകർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് അടച്ചിട്ടിരുന്ന വടക്കേക്കാട് ആരോഗ്യ കേന്ദ്രം വീണ്ടും തുറന്നു. ജീവനക്കാർ ഉൾപ്പെടെ 47 പേരുടെ സാമ്പിൾ ഫലം നെഗറ്റീവ് ആയതിനെ തുടർന്നാണിത്. വടക്കേക്കാട്, അടാട്ട് ,തൃക്കൂർ പഞ്ചായത്തുകളെ കണ്ടെയിൻമെന്‍റ് സോണിൽ നിന്ന് ഒഴിവാക്കി. ഇതോടെ ജില്ലയിലെ സോണുകളുടെ എണ്ണം 10 ആയി കുറഞ്ഞു.