LogoLoginKerala

കൊറോണക്കാലത്ത് കെഎസ്ഇബിയുടെ ഇരുട്ടടി; 2 ബൾബിനും ടിവിക്കും കറന്റ് ബിൽ 11,359 രൂപ !

ഇടുക്കി: രാജാക്കാട് മറ്റത്തിൽ രാജമ്മയുടെ വീട്ടിൽ ആകെയുള്ളതു രണ്ടു ബൾബും ഒരു ടിവിയും. ഇത്തവണ ലഭിച്ചത് 11,359 രൂപയുടെ കറന്റ് ബിൽ. കഴിഞ്ഞ തവണത്തെ 292 രൂപയുടെ 40 മടങ്ങ്. ഒരു ദിവസം ഏലത്തോട്ടത്തിൽ കൂലിപ്പണിക്കു പോയില്ലെങ്കിൽ അടുപ്പ് പുകയാത്ത വീട്ടിലാണ് ഈ സ്ഥിതി. ബില്ലിൽ 5601 രൂപയും ഡോർ ലോക് (DL) അഡ്ജസ്റ്റ്മെന്റ് എന്ന ഇനത്തിൽപ്പെടുത്തിയിരിക്കുകയാണ്. ലോക്ഡൗൺ മൂലം മീറ്റർ റീഡിങ് നടത്താതിരുന്ന നാലു മാസത്തെ ഉപയോഗത്തിന്റെ പകുതിയാണ് ഡോർ ലോക് അഡ്ജസ്റ്റ്മെന്റ്. വയറിങ് പ്രശ്നം …
 

ഇടുക്കി: രാജാക്കാട് മറ്റത്തിൽ രാജമ്മയുടെ വീട്ടിൽ ആകെയുള്ളതു രണ്ടു ബൾബും ഒരു ടിവിയും. ഇത്തവണ ലഭിച്ചത് 11,359 രൂപയുടെ കറന്റ് ബിൽ. കഴിഞ്ഞ തവണത്തെ 292 രൂപയുടെ 40 മടങ്ങ്. ഒരു ദിവസം ഏലത്തോട്ടത്തിൽ കൂലിപ്പണിക്കു പോയില്ലെങ്കിൽ അടുപ്പ് പുകയാത്ത വീട്ടിലാണ് ഈ സ്ഥിതി. ബില്ലിൽ 5601 രൂപയും ഡോർ ലോക് (DL) അഡ്ജസ്റ്റ്മെന്റ് എന്ന ഇനത്തിൽപ്പെടുത്തിയിരിക്കുകയാണ്. ലോക്ഡൗൺ മൂലം മീറ്റർ റീഡിങ് നടത്താതിരുന്ന നാലു മാസത്തെ ഉപയോഗത്തിന്റെ പകുതിയാണ് ഡോർ ലോക് അഡ്ജസ്റ്റ്മെന്റ്. വയറിങ് പ്രശ്നം മൂലമുള്ള വൈദ്യുതിച്ചോർച്ചയാണു ബിൽ കൂടാൻ കാരണമെന്നു KSEB പറയുന്നു. മേഖലയിൽനിന്നു മറ്റുചിലരും പരാതിയുമായി ചെന്നപ്പോൾ എർത്ത് വയറിങ് പ്രശ്നമാണ് അധികൃതർ ചൂണ്ടിക്കാട്ടിയത്.