LogoLoginKerala

പെൺകുട്ടിയുടെ മരണത്തിൽ ദുരൂഹത; മൂന്ന് ആണ്‍ സുഹൃത്തുക്കളെ ചോദ്യം ചെയ്യും

അടിമാലിയിലെ പതിനേഴുകാരി ആദിവാസി പെണ്കുട്ടി മരിച്ച നിലയില് കണ്ടെത്തിയ സംഭവത്തില് മൂന്ന് ആണ്സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്യും. വീട്ടില് നിന്നും കാണാതായ രാത്രി പെണ്കുട്ടി ഇവരെ ഫോണില് വിളിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു. അടിമാലി കുളമാംകുഴി കുടിയില് കഴിഞ്ഞ ശനിയാഴ്ചയാണ് പതിനേഴുകാരിയെ മരിച്ച നിലയില് കണ്ടെത്തിയത്. ബന്ധുവായ ഇരുപത്തൊന്നുകാരിയെ വീട്ടില് വിഷം കഴിച്ച് അവശയായ നിലയിലും കണ്ടെത്തിയിരുന്നു. മൊബൈല് ഫോണ് ഉപയോഗത്തിന് അമ്മ വഴക്ക് പറഞ്ഞതിന് പെണ്കുട്ടികള് വീട് വിട്ടിരുന്നു. വീട്ടുകാര് പൊലീസില് പരാതി നല്കിയതിന് പിന്നാലെ കുട്ടികള് …
 

അടിമാലിയിലെ പതിനേഴുകാരി ആദിവാസി പെണ്‍കുട്ടി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മൂന്ന് ആണ്‍സുഹൃത്തുക്കളെ പൊലീസ് ചോദ്യം ചെയ്യും. വീട്ടില്‍ നിന്നും കാണാതായ രാത്രി പെണ്‍കുട്ടി ഇവരെ ഫോണില്‍ വിളിച്ചിരുന്നെന്ന് പൊലീസ് പറഞ്ഞു.

അടിമാലി കുളമാംകുഴി കുടിയില്‍ കഴിഞ്ഞ ശനിയാഴ്ചയാണ് പതിനേഴുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ബന്ധുവായ ഇരുപത്തൊന്നുകാരിയെ വീട്ടില്‍ വിഷം കഴിച്ച് അവശയായ നിലയിലും കണ്ടെത്തിയിരുന്നു.

മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് അമ്മ വഴക്ക് പറഞ്ഞതിന് പെണ്‍കുട്ടികള്‍ വീട് വിട്ടിരുന്നു. വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കിയതിന് പിന്നാലെ കുട്ടികള്‍ വീട്ടില്‍ തിരിച്ചെത്തി. എന്നാല്‍ രാത്രി എവിടെയായിരുന്നു എന്ന ചോദ്യത്തിന് ഇരുവരും മറുപടി നല്‍കിയില്ലെന്ന് വീട്ടുകാര്‍ പറയുന്നു. ഒളിവിലായിരുന്ന സമയത്തും കുട്ടികള്‍ വീട്ടിലേക്ക് സന്ദേശം അയച്ചിരുന്നു. എറണാകുളം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള ഇരുപത്തൊന്നുകാരിയില്‍ നിന്ന് മൊഴിയെടുക്കും.

പെൺകുട്ടിക്ക് മൊബൈൽ ഫോൺ വാങ്ങി നൽകിയത് ആരാണെന്ന് അറിയില്ലെന്നും ഇതു സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു. മരിച്ച പെൺകുട്ടിക്ക് വീട്ടുകാർ ഫോൺ വാങ്ങി നൽകിയിട്ടില്ല. ഈ പെൺകുട്ടി പലപ്പോഴും തുടർച്ചയായി ഫോൺ ചെയ്യുന്നതു കണ്ടിരുന്നതായി മാതാവ് പറഞ്ഞു. ഇതിന്റെ പേരിൽ വഴക്കു പറഞ്ഞതോടെയാണു പെൺകുട്ടി ബന്ധുവായ പെൺകുട്ടിയുമായി വീടുവിട്ടിറങ്ങിയത്.

ഇന്നലെ കോട്ടയം മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം പെൺകുട്ടിയുടെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. അതിക്രമങ്ങൾക്കൊന്നും പെൺകുട്ടി ഇരയായിട്ടില്ലെന്നാണു പ്രാഥമിക പോസ്റ്റ്മോ‍ർട്ടം റിപ്പോർട്ടിൽ പറയുന്നതെന്ന് അടിമാലി എസ്എച്ച്ഒ പറഞ്ഞു.