LogoLoginKerala

കേരളത്തിൽ ഇന്ന് 79 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു; 60 പേര്‍ രോഗമുക്തി നേടി

സംസ്ഥാനത്ത് ചൊവ്വാഴ്ച 79 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 60 പേര് രോഗമുക്തി നേടി. ചികിത്സയിലുള്ളത് 1366 പേര്. ഇതുവരെ രോഗമുക്തി നേടിയവര് 1,234. ഇന്ന് ഒരു പുതിയ ഹോട്ട് സ്പോട്ട്. 16 പ്രദേശങ്ങളെ ഒഴിവാക്കി. മലപ്പുറം ജില്ലയില് നിന്നുള്ള 15 പേര്ക്കും, എറണാകുളം ജില്ലയില് നിന്നുള്ള 13 പേര്ക്കും, ആലപ്പുഴ, തൃശൂര്, കണ്ണൂര് ജില്ലകളില് നിന്നുള്ള 7 പേര്ക്ക് വീതവും, പത്തനംതിട്ട, പാലക്കാട് ജില്ലകളില് നിന്നുള്ള 6 പേര്ക്ക് വീതവും, തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട് ജില്ലകളില് …
 

സംസ്ഥാനത്ത് ചൊവ്വാഴ്ച 79 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 60 പേര്‍ രോഗമുക്തി നേടി. ചികിത്സയിലുള്ളത് 1366 പേര്‍. ഇതുവരെ രോഗമുക്തി നേടിയവര്‍ 1,234. ഇന്ന് ഒരു പുതിയ ഹോട്ട് സ്‌പോട്ട്. 16 പ്രദേശങ്ങളെ ഒഴിവാക്കി. മലപ്പുറം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, ആലപ്പുഴ, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 7 പേര്‍ക്ക് വീതവും, പത്തനംതിട്ട, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും, തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ നിന്നുള്ള 4 പേര്‍ക്ക് വീതവും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 2 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 47 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (കുവൈറ്റ്-23, യു.എ.ഇ.-12, ഖത്തര്‍-5, ഒമാന്‍-3, സൗദി അറേബ്യ-2, ബഹറിന്‍-1, തജിക്കിസ്ഥാന്‍-1) 26 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര-13, തമിഴ്‌നാട്-5, ഡല്‍ഹി-3, പശ്ചിമ ബംഗാള്‍-2, കര്‍ണാടക-1, ഗുജറാത്ത്-1, ഒഡീഷ-1) വന്നതാണ്. 5 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ 2 പേര്‍ക്കും മലപ്പുറം, കണ്ണൂര്‍, പാലക്കാട് ജില്ലകളിലെ ഒരാള്‍ക്ക് വീതമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. ഇതുകൂടാതെ പത്തനംതിട്ട ജില്ലയിലെ ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്കും രോഗം ബാധിച്ചു.

ഇന്ന് 16 പ്രദേശങ്ങളേയാണ് ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയത്. പാലക്കാട് ജില്ലയിലെ ചിറ്റൂര്‍-തത്തമംഗലം, കണ്ണാടി, കാരാക്കുറിശ്ശി, കൊടുവായൂര്‍, കൊല്ലങ്കോട്, പട്ടാമ്പി, പുതുപരിയാരം, ശ്രീകൃഷ്ണപുരം.കോട്ടയം ജില്ലയിലെ വെള്ളാവൂര്‍, പായിപ്പാട്, ചങ്ങനശ്ശേരി മുന്‍സിപ്പാലിറ്റി, മാടപ്പള്ളി, അയ്മനം, കങ്ങഴ, തൃക്കൊടിത്താനം, വയനാട് ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി മുന്‍സിപ്പാലിറ്റി എന്നിവയേയാണ് ഹോട്ട് സ്‌പോട്ടില്‍ നിന്നും ഒഴിവാക്കിയത്. നിലവില്‍ ആകെ 110 ഹോട്ട് സ്‌പോട്ടുകളാണ് ഉള്ളത്.