LogoLoginKerala

സുശാന്ത് സിംഗ് രജ്പുത് നവംബറില്‍ വിവാഹിതനാകാന്‍ തീരുമാനിച്ചിരുന്നു

ഞായറാഴ്ച മരിച്ച നിലയില് കണ്ടെത്തിയ ബോളിവുഡ് നടന് സുശാന്ത് സിംഗ് രാജ്പുത് നവംബറില് വിവാഹം കഴിക്കാന് പദ്ധതിയിട്ടിരുന്നതായി റിപ്പോര്ട്ട്. ഇതേക്കുറിച്ചു പിതാവ് കെ.കെ. സിംഗിനോട് സംസാരിച്ചിരുന്നതായി അദ്ദേഹം സമ്മതിച്ചിരുന്നുവെന്നും ദേശീയമാധ്യമങ്ങള് റിപ്പോര്ട്ട് ചെയ്തു. റിയ ചക്രവര്ത്തിയെന്ന നടിയുമായി സുശാന്ത് അടുപ്പത്തിലായിരുന്നുവെന്നും റിപ്പോര്ട്ടുണ്ട്. ഇവര് ജിമ്മില് വര്ക്കൗട്ട് ചെയ്യുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. അതേസമയം വിവാഹം കഴിക്കാന് തീരുമാനിച്ചിരുന്ന റിയയുമായി അടുത്തിടെ സുശാന്തിന് അഭിപ്രായഭിന്നത ഉണ്ടായിരുന്നതായി സുഹൃത്തുക്കള് പൊലീസിനോടു പറഞ്ഞു. വിവാഹത്തിന്റെ തയാറെടുപ്പുകള്ക്കായി കുടുംബം ലോക്ഡൗണിനു ശേഷം മുംബൈയിലേക്കു വരാനിരിക്കുകയായിരുന്നുവെന്നു …
 

ഞായറാഴ്ച മരിച്ച നിലയില്‍ കണ്ടെത്തിയ ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രാജ്പുത് നവംബറില്‍ വിവാഹം കഴിക്കാന്‍ പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ട്. ഇതേക്കുറിച്ചു പിതാവ് കെ.കെ. സിംഗിനോട്
സംസാരിച്ചിരുന്നതായി അദ്ദേഹം സമ്മതിച്ചിരുന്നുവെന്നും ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

റിയ ചക്രവര്‍ത്തിയെന്ന നടിയുമായി സുശാന്ത് അടുപ്പത്തിലായിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. ഇവര്‍ ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന ചിത്രങ്ങളും പുറത്തുവന്നിരുന്നു. അതേസമയം വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്ന റിയയുമായി അടുത്തിടെ സുശാന്തിന് അഭിപ്രായഭിന്നത ഉണ്ടായിരുന്നതായി സുഹൃത്തുക്കള്‍ പൊലീസിനോടു പറഞ്ഞു. വിവാഹത്തിന്റെ തയാറെടുപ്പുകള്‍ക്കായി കുടുംബം ലോക്ഡൗണിനു ശേഷം മുംബൈയിലേക്കു വരാനിരിക്കുകയായിരുന്നുവെന്നു ബന്ധു വെളിപ്പെടുത്തി.

മാസങ്ങളായി അദ്ദേഹം മാനസിക സമ്മര്‍ദം നേരിട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ശ്വാസം മുട്ടിയാണ് സുശാന്ത് മരിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മരണത്തില്‍ ദുരൂഹതയില്ലെന്നാണ് മുംബൈ പൊലീസ് വ്യക്തമാക്കുന്നത്. സുശാന്തിന്റെ ബാങ്ക് അക്കൗണ്ട് പൊലീസ് പരിശോധിച്ചിരുന്നു. കൂടുതലായി പണം പിന്‍വലിച്ചിട്ടില്ല. പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ മയക്കുമരുന്നിന്റെ സാന്നിധ്യവും കണ്ടെത്തിയിട്ടില്ല.