LogoLoginKerala

കേരളത്തിൽ സിനിമാ ചിത്രീകരണം പുനരാരംഭിച്ചു !

ലോക്ഡൗൺ കാലത്തിന് ശേഷം കേരളത്തിൽ സിനിമാ ചിത്രീകരണം വീണ്ടും തുടങ്ങി. അവസാന ഘട്ടത്തിലെത്തിയ 10 സിനിമകളുടെ ഇൻഡോർ ചിത്രീകരണമാണ് നടക്കുന്നത്. സ്ക്രിപ്റ്റിലടക്കം മാറ്റങ്ങൾ വരുത്തിയാണ് ജീൻ പോൾ ലാൽ സംവിധാനം ചെയ്യുന്ന സുനാമി സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. സിനിമ താരങ്ങളുടെ പ്രതിഫലം കുറയ്ക്കുന്നത് സംബന്ധിച്ച് അമ്മ സംഘടനയുടെ തീരുമാനം വൈകുന്നതില് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അതൃപ്തി അറിയിച്ചു. കോവിഡ് പശ്ചാത്തലത്തിൽ സിനിമ മേഖല സാമ്പത്തിക പ്രതിസന്ധിയിൽ ആണെന്നും അതിനാൽ താരങ്ങൾ കുറഞ്ഞത് ഇരുപത്തിയഞ്ച് ശതമാനമെങ്കിലും പ്രതിഫലം കുറക്കണമെന്നാണ് നിർമ്മാതാക്കളുടെ …
 

ലോക്ഡൗൺ കാലത്തിന് ശേഷം കേരളത്തിൽ സിനിമാ ചിത്രീകരണം വീണ്ടും തുടങ്ങി. അവസാന ഘട്ടത്തിലെത്തിയ 10 സിനിമകളുടെ ഇൻഡോർ ചിത്രീകരണമാണ് നടക്കുന്നത്. സ്ക്രിപ്റ്റിലടക്കം മാറ്റങ്ങൾ വരുത്തിയാണ് ജീൻ പോൾ ലാൽ സംവിധാനം ചെയ്യുന്ന സുനാമി സിനിമയുടെ ചിത്രീകരണം തുടങ്ങിയത്.

സിനിമ താരങ്ങളുടെ പ്രതിഫലം കുറയ്ക്കുന്നത് സംബന്ധിച്ച് അമ്മ സംഘടനയുടെ തീരുമാനം വൈകുന്നതില്‍ പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അതൃപ്തി അറിയിച്ചു. കോവിഡ് പശ്ചാത്തലത്തിൽ സിനിമ മേഖല സാമ്പത്തിക പ്രതിസന്ധിയിൽ ആണെന്നും അതിനാൽ താരങ്ങൾ കുറഞ്ഞത് ഇരുപത്തിയഞ്ച് ശതമാനമെങ്കിലും പ്രതിഫലം കുറക്കണമെന്നാണ് നിർമ്മാതാക്കളുടെ ആവശ്യം. പ്രധാന സാങ്കേതിക പ്രവർത്തകരും പ്രതിഫലം കുറക്കണമെന്ന് ഇവ‍ർ ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തില്‍ ഫെഫ്ക ചര്‍ച്ച തുടങ്ങിയിട്ടും താരങ്ങളുടെ സംഘടനയായ അമ്മയുടെ ചര്‍ച്ചകള്‍ വൈകുകയാണ്. അമ്മ സംഘടനയുടെ തീരുമാനം വൈകാതെ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് നിര്‍മ്മാതാക്കളുടെ സംഘടന. നിലവിൽ, സിനിമകളുടെ ഇൻഡോർ ഷൂട്ടിംഗിന് മാത്രമാണ് സംസ്ഥാന സര്‍ക്കാര്‍ അനുമതി നൽകിയിരിക്കുന്നത്. സിനിമാ ചിത്രീകരണത്തിന് പരമാവധി 50 പേർ മാത്രമേ പാടൂള്ളൂ. സീരിയൽ ചിത്രീകരണത്തിന് പരമാവധി 25 പേർക്കാണ് അനുമതി നൽകിയിരിക്കുന്നത്.