LogoLoginKerala

ആന ചെരിഞ്ഞ സംഭവത്തിലെ മുഖ്യപ്രതികൾ ഒളിവിൽ; ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി പൊലീസ്

കാട്ടാന ചെരിഞ്ഞ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് 10 ദിവസമായിട്ടും പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. മൂന്നാം പ്രതി വിൽസനെ 5ന് അറസ്റ്റ് ചെയ്തിരുന്നു. പടക്കം വനത്തിനകത്ത് വെച്ച അബ്ദുൽ കരീം, മകൻ റിയാസുദ്ദീൻ എന്നിവർ ഒളിവിലാണ്. ഇവരെ കണ്ടെത്താൻ മണ്ണാർക്കാട് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പരിസര പ്രദേശങ്ങളിലും ഇരുവരുടെയും ഫോട്ടോ ഉള്ള നോട്ടീസ് പതിക്കും. മുഴുവൻ പൊലീസ് സ്റ്റേഷനുകളിലേക്കും, അതിർത്തി ചെക്ക് പോസ്റ്റുകളിലേക്കും, റെയിൽവേ സ്റ്റേഷൻ, വിമാനത്താവളം എന്നിവിടങ്ങളിലേക്കും ലുക്ക് ഔട്ട് നോട്ടീസ് അയക്കും. …
 

കാട്ടാന ചെരിഞ്ഞ സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് 10 ദിവസമായിട്ടും പ്രതികളെ ഇതുവരെ പിടികൂടാനായിട്ടില്ല. മൂന്നാം പ്രതി വിൽസനെ 5ന് അറസ്റ്റ് ചെയ്തിരുന്നു. പടക്കം വനത്തിനകത്ത് വെച്ച അബ്ദുൽ കരീം, മകൻ റിയാസുദ്ദീൻ എന്നിവർ ഒളിവിലാണ്. ഇവരെ കണ്ടെത്താൻ മണ്ണാർക്കാട് പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. പരിസര പ്രദേശങ്ങളിലും ഇരുവരുടെയും ഫോട്ടോ ഉള്ള നോട്ടീസ് പതിക്കും. മുഴുവൻ പൊലീസ് സ്‌റ്റേഷനുകളിലേക്കും, അതിർത്തി ചെക്ക് പോസ്റ്റുകളിലേക്കും, റെയിൽവേ സ്‌റ്റേഷൻ, വിമാനത്താവളം എന്നിവിടങ്ങളിലേക്കും ലുക്ക് ഔട്ട് നോട്ടീസ് അയക്കും. ലോക്ഡൗണായതിനാൽ ഇരുവരും സംസ്ഥാനം വിട്ട് പോയിട്ടുണ്ടാവില്ലെന്നാന്ന് പൊലീസിന്‍റെ നിഗമനം. വനത്തിനകത്ത് ഒളിവിൽ താമസിക്കുകയാണെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ വനമേഖല കേന്ദ്രീകരിച്ച് തിരച്ചിൽ നടത്തുന്നുണ്ട്. പൊലീസ് വീടുകൾ കേന്ദ്രീകരിച്ചും തിരച്ചിൽ നടത്തിവരുന്നു.

പ്രതികൾ ഫോൺ ഉപയോഗിക്കാത്തതിനാൽ എവിടെയാണ് ഇവർ ഉള്ളതെന്ന് കണ്ടെത്താൻ പ്രയാസമാണെന്നാണ് പൊലീസും, വനം വകുപ്പും പറയുന്നത്. പ്രതികൾ മുൻകൂർ ജാമ്യം ലഭിക്കുന്നതിനുള്ള ശ്രമം നടത്തുന്നുണ്ട്. സ്ഫോടക വസ്തു കൈവശം വെച്ചതിനും, ഉപയോഗിച്ചതിനും കേസ് എടുത്തു. വനം വന്യജീവി നിയമപ്രകാരവും കേസ് എടുത്തിട്ടുണ്ട്.