LogoLoginKerala

ആദിവാസി പെൺകുട്ടി ആത്മഹത്യ ചെയ്തു; ബന്ധുവായ യുവതി വിഷം ഉള്ളിൽ ചെന്ന് ഗുരുതരാവസ്ഥയിൽ

അടിമാലി: വാളറ കുളമാൻകുഴി ആദിവാസിക്കുടിയിൽ ജീവനൊടുക്കാൻ ശ്രമിച്ച 2 പെൺകുട്ടികളിൽ ഒരാൾ മരിച്ചു. മറ്റൊരാളെ ഗുരുതരാവസ്ഥയിൽ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിനേഴുകാരിയെയാണ് ഇന്നലെ രാവിലെ വീടിനു സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുവായ ഇരുപത്തൊന്നുകാരിയാണ് വിഷം ഉള്ളിൽ ചെന്ന നിലയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്നത്. പതിനേഴുകാരിയെ മാതാവ് ശകാരിച്ചതിനെത്തുടർന്ന് ഈ പെൺകുട്ടിയെയും സമീപത്തുള്ള വീട്ടിലെ ഇരുപത്തൊന്നുകാരിയെയും കഴിഞ്ഞ 11 മുതൽ കാണാതായിരുന്നു. ഇവരുടെ കൈവശം ഉണ്ടായിരുന്ന മൊബൈൽ ഫോണിൽ നിന്നു ബന്ധുക്കൾക്ക് പിന്നീട് പെൺകുട്ടികൾ സന്ദേശം കൈമാറി. …
 

അ‌ടിമാലി: വാളറ കുളമാൻകുഴി ആദിവാസിക്കുടിയിൽ ജീവനൊടുക്കാൻ ശ്രമിച്ച 2 പെൺകുട്ടികളിൽ ഒരാൾ മരിച്ചു. മറ്റൊരാളെ ഗുരുതരാവസ്ഥയിൽ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പതിനേഴുകാരിയെയാണ് ഇന്നലെ രാവിലെ വീടിനു സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധുവായ ഇരുപത്തൊന്നുകാരിയാണ് വിഷം ഉള്ളിൽ ചെന്ന നിലയിൽ ഗുരുതരാവസ്ഥയിൽ കഴിയുന്നത്.

പതിനേഴുകാരിയെ മാതാവ് ശകാരിച്ചതിനെത്തുട‍ർന്ന് ഈ പെൺകുട്ടിയെയും സമീപത്തുള്ള വീട്ടിലെ ഇരുപത്തൊന്നുകാരിയെയും കഴിഞ്ഞ 11 മുതൽ കാണാതായിരുന്നു. ഇവരുടെ കൈവശം ഉണ്ടായിരുന്ന മൊബൈൽ ഫോണിൽ നിന്നു ബന്ധുക്കൾക്ക് പിന്നീട് പെൺകുട്ടികൾ സന്ദേശം കൈമാറി. എന്നാൽ എവിടെയാണ് എന്നു പറഞ്ഞില്ല. ഇതോടെ 12നു വൈകിട്ട് ബന്ധുക്കൾ അടിമാലി പൊലീസിൽ പരാതി നൽകി. രാത്രിയോടെ ഇരുവരും ഇരുപത്തൊന്നുകാരിയുടെ വീട്ടിൽ എത്തി. ഈ വിവരം പഞ്ചായത്ത് പ്രസിഡന്റ് ദീപ രാജീവിനെ പെൺകുട്ടികൾ അറിയിച്ചു. ഇതോടെ പ്രസിഡന്റ് പതിനേഴുകാരിയെ വീട്ടിലെത്തിച്ചു. ഇന്നലെ അടിമാലിയിൽ കൗൺസലിങ്ങിനു കൊണ്ടുപോകുന്നതിനു തീരുമാനിച്ചിക്കെയാണ് പതിനേഴുകാരിയെ വീടിനു സമീപം മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്നാണ് ഇരുപത്തൊന്നുകാരിയെ വീട്ടിൽ വിഷം ഉള്ളിൽ ചെന്ന നിലയിൽ കണ്ടെത്തിയത്. പതിനേഴുകാരിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു കോട്ടയം മെഡിക്കൽ കോളജിലേക്കു കൊണ്ടുപോയി. വിശദമായ അന്വേഷണം നടത്തുമെന്ന് SHO പറഞ്ഞു