LogoLoginKerala

എങ്ങനെയാണ് സുശാന്ത് സിംഗ് രജ്പുത് മലയാളികൾക്ക് ഇത്രമേൽ പ്രിയപ്പെട്ടവനായത്?

മലയാള സിനിമയിൽ സുശാന്ത് സിംഗ് അഭിനയിച്ചിട്ടില്ല. എന്നാൽ മലയാളികൾക്ക് പ്രിയങ്കരനായിരുന്നു അദ്ദേഹം. അതുകൊണ്ടു തന്നെയാണ് അദ്ദേഹത്തിന്റെ മരണവാർത്ത നാം ഓരോരുത്തരിലും നടുക്കമുണ്ടാക്കുന്നത്. 2018 ലെ പ്രളയത്തിൽ മുങ്ങിയ കേരളത്തെ കൈപിടിച്ചുയർത്തിയവരിൽ സുശാന്തും ഉണ്ടായിരുന്നു. കേരളത്തെ സഹായിക്കാൻ തന്റെ കയ്യിൽ പണമില്ലെന്ന് വിഷമം പറഞ്ഞ ഒരു ആരാധകന്റെ പേരിൽ 1 കോടി രൂപയാണ് സുശാന്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്. ശുഭം രഞ്ജൻ എന്ന യുവാവാണ് തന്റെ അവസ്ഥ സുശാന്ത് സിംഗിനെ സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്. എന്നാൽ അതിന് സുശാന്ത് …
 

മലയാള സിനിമയിൽ സുശാന്ത് സിം​ഗ് അഭിനയിച്ചിട്ടില്ല. എന്നാൽ മലയാളികൾക്ക് പ്രിയങ്കരനായിരുന്നു അദ്ദേഹം. അതുകൊണ്ടു തന്നെയാണ് അദ്ദേഹത്തിന്റെ മരണവാർത്ത നാം ഓരോരുത്തരിലും നടുക്കമുണ്ടാക്കുന്നത്. 2018 ലെ പ്രളയത്തിൽ മുങ്ങിയ കേരളത്തെ കൈപിടിച്ചുയർത്തിയവരിൽ സുശാന്തും ഉണ്ടായിരുന്നു. കേരളത്തെ സഹായിക്കാൻ തന്റെ കയ്യിൽ പണമില്ലെന്ന് വിഷമം പറഞ്ഞ ഒരു ആരാധകന്റെ പേരിൽ 1 കോടി രൂപയാണ് സുശാന്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയത്.

ശുഭം രഞ്ജൻ എന്ന യുവാവാണ് തന്റെ അവസ്ഥ സുശാന്ത് സിംഗിനെ സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചത്. എന്നാൽ അതിന് സുശാന്ത് നൽകിയ മറുപടിയാണ് ശുഭം രഞ്ജനെ ഞെട്ടിച്ചത്. നിങ്ങളുടെ പേരിൽ ഒരു കോടി രൂപ ഞാൻ സംഭാവന നൽകും. ഈ തുക ദുരിതാശ്വാസ ഫണ്ടിൽ എത്തുന്നുവെന്ന് ഉറപ്പാക്കിയ ശേഷം അക്കാര്യം നിങ്ങൾ എന്നെ അറിയിക്കണം എന്നായിരുന്നു ഇതിന് സുശാന്ത് നൽകിയ മറുപടി.

ഇതിന് പിന്നാലെ സുശാന്ത് പണം ശുഭം രഞ്ജന്റെ പേരിൽ നിക്ഷേപിക്കുകയും ചെയ്തു. ഈ തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഓൺലൈൻ വഴി മാറ്റിയ ശേഷം പണം നൽകിയ അക്കൗണ്ട് വിവരങ്ങൾ അടക്കം സുശാന്തിന് സ്ക്രീൻ ഷോട്ട് അയയ്ക്കുകയും ചെയ്തു.

സുഹൃത്തേ, വാക്കു പറഞ്ഞതുപോലെ നിങ്ങൾക്ക് വേണ്ടതെന്താണോ അത് ചെയ്തു. നിങ്ങളാണ് എന്നെക്കൊണ്ട് ഇത് ചെയ്യിപ്പിച്ചത്. അതുകൊണ്ട് തന്നെ നിങ്ങളെക്കുറിച്ചോർത്ത് തന്നെ അഭിമാനിക്കൂ. എപ്പോഴായിരുന്നോ ആവശ്യം വേണ്ടിവന്നത് അപ്പോൾ തന്നെയാണ് അത് നിങ്ങൾ നൽകിയത്. ഒരുപാട് സ്നേഹം… എന്റെ കേരളം- സുശാന്ത് കുറിച്ചു.

അതെ സുശാന്ത്, ദുരിതത്തിൽ സഹായവുമായെത്തിയ താങ്കളെ കേരളം ഒരിക്കലും മറക്കില്ല.

എങ്ങനെയാണ് സുശാന്ത് സിംഗ് രജ്പുത് മലയാളികൾക്ക് ഇത്രമേൽ പ്രിയപ്പെട്ടവനായത്?