LogoLoginKerala

കോട്ടയത്ത് മധ്യവയസ്‌ക്കനെ കല്ലെറിഞ്ഞ് കൊലപ്പെടുത്തി

മുണ്ടക്കയം: മധ്യവയസ്കനെ അയല്വാസി കല്ലെറിഞ്ഞ് കൊന്നു. മുണ്ടക്കയം ടൗണിലെ ചുമട്ട് തൊഴിലാളിയായ ചെളിക്കുഴി കോട്ടപ്പറമ്പില് ജേക്കബ് ജോര്ജ് (സാബു–53) ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് അയല്വാസിയായ ബിജുവിനെ പൊലീസ് തെരയുന്നു. ശനിയാഴ്ച വൈകിട്ട് 6.45 ഓടെയാണ് സംഭവം നടന്നത്. മുണ്ടക്കയം ടൗണിലെ ചുമട്ടു തൊഴിലാളിയായ ജേക്കബ് പണി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് അയല്വാസിയുടെ കല്ലേറില് കൊല്ലപ്പെട്ടത്. വാഹനം തിരിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ കൊല്ലപ്പെട്ട സാബുവും അയല്വാസി ബിജുവും തമ്മില് തര്ക്കമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഇതിന്റെ തുടര്ച്ചയാണ് ഇന്ന് നടന്ന …
 

മുണ്ടക്കയം: മധ്യവയസ്‌കനെ അയല്‍വാസി കല്ലെറിഞ്ഞ് കൊന്നു. മുണ്ടക്കയം ടൗണിലെ ചുമട്ട് തൊഴിലാളിയായ ചെളിക്കുഴി കോട്ടപ്പറമ്പില്‍ ജേക്കബ് ജോര്‍ജ് (സാബു–53) ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് അയല്‍വാസിയായ ബിജുവിനെ പൊലീസ് തെരയുന്നു.

ശനിയാഴ്ച വൈകിട്ട് 6.45 ഓടെയാണ് സംഭവം നടന്നത്. മുണ്ടക്കയം ടൗണിലെ ചുമട്ടു തൊഴിലാളിയായ ജേക്കബ് പണി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് അയല്‍വാസിയുടെ കല്ലേറില്‍ കൊല്ലപ്പെട്ടത്. വാഹനം തിരിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തെ കൊല്ലപ്പെട്ട സാബുവും അയല്‍വാസി ബിജുവും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു. ഇതിന്റെ തുടര്‍ച്ചയാണ് ഇന്ന് നടന്ന സംഭവമെന്നാണ് സൂചന. കല്ലേറില്‍ പരുക്കേറ്റ ജേക്കബ് ആശുപത്രിയിലെത്തുന്നതിന് മുന്‍പ് തന്നെ മരണപ്പെടുകയായിരുന്നു.