LogoLoginKerala

തൃശൂരിൽ അതീവജാഗ്രത; ചാവക്കാട് താലൂക്ക് ആശുപത്രി അടച്ചു

തൃശൂർ: ചാവക്കാട് പ്രദേശത്ത് അതീവജാഗ്രത. നാല് ആരോഗ്യപ്രവര്ത്തകര്ക്കും കൂടി കോവിഡ് സ്ഥരീകരിച്ചതോടെ താലൂക്ക് ആശുപത്രി പൂര്ണമായി അടച്ചു. ചാവക്കാട് സ്വദേശിനികളായ നാല് ആരോഗ്യ പ്രവർത്തകർക്കാണ് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ചാവക്കാട് താലൂക്ക് ആശുപത്രിയിലെ 161 ജീവനക്കാരില് 9 പേര്ക്ക് രോഗം ബാധിച്ചു. തൃശൂര് ജില്ലയില് ഇതുവരെ കോവിഡ് ബാധിച്ച ആരോഗ്യപ്രവര്ത്തകര് 24 ആയി. തൃശൂരിൽ ഞായറാഴ്ച ഏഴ് പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തൃശൂർ സ്വദേശികളായ 9 പേര് മറ്റു ജില്ലകളില് രോഗം സ്ഥിരീകരിച്ച് ആശുപത്രിയില് കഴിയുന്നു.വീടുകളിൽ 12401 …
 

തൃശൂർ: ചാവക്കാട് പ്രദേശത്ത് അതീവജാഗ്രത. നാല് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൂടി കോവിഡ് സ്ഥരീകരിച്ചതോടെ താലൂക്ക് ആശുപത്രി പൂര്‍ണമായി അടച്ചു. ചാവക്കാട് സ്വദേശിനികളായ നാല് ആരോഗ്യ പ്രവർത്തകർക്കാണ് ഞായറാഴ്ച കോവിഡ് സ്ഥിരീകരിച്ചത്. ചാവക്കാട് താലൂക്ക് ആശുപത്രിയിലെ 161 ജീവനക്കാരില്‍ 9 പേര്‍ക്ക് രോഗം ബാധിച്ചു. തൃശൂര്‍ ജില്ലയില്‍ ഇതുവരെ കോവിഡ് ബാധിച്ച ആരോഗ്യപ്രവര്‍ത്തകര്‍ 24 ആയി.

തൃശൂരിൽ ഞായറാഴ്ച ഏഴ് പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തൃശൂർ സ്വദേശികളായ 9 പേര്‍ മറ്റു ജില്ലകളില്‍ രോഗം സ്ഥിരീകരിച്ച് ആശുപത്രിയില്‍ കഴിയുന്നു.വീടുകളിൽ 12401 പേരും ആശുപത്രികളില്‍ 193 പേരും ഉള്‍പെടെ ആകെ 12,594 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഞായറാഴ്ച 16 പേരെ ആശുപത്രിയില്‍ പുതിയതായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന 18 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു. ഇതുവരെ ആകെ അസുഖബാധിതരായ 66 പേര്‍ രോഗമുക്തരായി ആശുപത്രി വിട്ടു.