LogoLoginKerala

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ഫെലോഷിപ്പ്: അപേക്ഷകള്‍ ക്ഷണിക്കുന്നു

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചലച്ചിത്ര ഗവേഷണം പ്രോല്സാഹിപ്പിക്കുന്നതിനുവേണ്ടി ഏര്പ്പെടുത്തിയ ഫെലോഷിപ്പിന് അപേക്ഷകള് ക്ഷണിക്കുന്നു. മലയാള സിനിമയുടെ ചരിത്രവുമായി ബന്ധപ്പെട്ട വിഷയങ്ങളില് ഗഹനമായ പഠനം നടത്തി ആറുമാസ കാലയളവിനുള്ളില് പ്രബന്ധങ്ങള് സമര്പ്പിക്കുന്ന 10 പേര്ക്കാണ് ഫെലോഷിപ്പ് നല്കുക. 50,000 രൂപയാണ് ഫെലോഷിപ്പ് തുക. സിനോപ്സിസിന്െറ മൂല്യനിര്ണയത്തിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തില് അര്ഹരായവരെ തെരഞ്ഞെടുക്കും. മലയാളത്തിലോ ഇംഗ്ളീഷിലോ സിനോപ്സിസുകള് സമര്പ്പിക്കാം. മലയാള സിനിമയുടെ ചരിത്രം, സംസ്കാരം, സാങ്കേതികത തുടങ്ങിയ വിഷയങ്ങളിലൂന്നിയ പ്രബന്ധസാരങ്ങളാണ് പരിഗണിക്കുക. ഗവേഷണത്തിന് അവലംബിക്കുന്ന രീതിശാസ്ത്രം സിനോപ്സിസില് വ്യക്തമാക്കിയിരിക്കണം. …
 

കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി ചലച്ചിത്ര ഗവേഷണം പ്രോല്‍സാഹിപ്പിക്കുന്നതിനുവേണ്ടി ഏര്‍പ്പെടുത്തിയ ഫെലോഷിപ്പിന് അപേക്ഷകള്‍ ക്ഷണിക്കുന്നു. മലയാള സിനിമയുടെ ചരിത്രവുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഗഹനമായ പഠനം നടത്തി ആറുമാസ കാലയളവിനുള്ളില്‍ പ്രബന്ധങ്ങള്‍ സമര്‍പ്പിക്കുന്ന 10 പേര്‍ക്കാണ് ഫെലോഷിപ്പ് നല്‍കുക. 50,000 രൂപയാണ് ഫെലോഷിപ്പ് തുക.

സിനോപ്സിസിന്‍െറ മൂല്യനിര്‍ണയത്തിന്റെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ അര്‍ഹരായവരെ തെരഞ്ഞെടുക്കും. മലയാളത്തിലോ ഇംഗ്ളീഷിലോ സിനോപ്സിസുകള്‍ സമര്‍പ്പിക്കാം. മലയാള സിനിമയുടെ ചരിത്രം, സംസ്കാരം, സാങ്കേതികത തുടങ്ങിയ വിഷയങ്ങളിലൂന്നിയ പ്രബന്ധസാരങ്ങളാണ് പരിഗണിക്കുക. ഗവേഷണത്തിന് അവലംബിക്കുന്ന രീതിശാസ്ത്രം സിനോപ്സിസില്‍ വ്യക്തമാക്കിയിരിക്കണം.

അപേക്ഷകര്‍ക്ക് പ്രായപരിധിയില്ല. മുമ്പ് ചലച്ചിത്ര അക്കാദമിയില്‍നിന്ന് ഫെലോഷിപ്പ് ലഭിച്ചിട്ടുള്ളവര്‍ അപേക്ഷിക്കേണ്ടതില്ല. വിശദമായ ബയോഡേറ്റ സഹിതമുള്ള അപേക്ഷകള്‍ 2020 ജൂലൈ 15നു മുമ്പായി cifrafellow@gmail.com എന്ന ഇ-മെയില്‍ വിലാസത്തില്‍ ലഭിച്ചിരിക്കണം. അക്കാദമിയുടെ മറ്റ് ഇ-മെയില്‍ ഐഡികളില്‍ ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.

സെക്രട്ടറി, കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി, കിന്‍ഫ്ര ഫിലിം ആന്‍റ് വീഡിയോ പാര്‍ക്ക്, സൈനിക് സ്കൂള്‍ പി.ഒ, കഴക്കൂട്ടം, തിരുവനന്തപുരം 695 585 എന്ന വിലാസത്തിലും അയയ്ക്കാവുന്നതാണ്.