LogoLoginKerala

സുശാന്ത് സിങ് രാജ്പുതിന്റെ മരണത്തില്‍ ദുരൂഹതയോ? മുന്‍ മാനേജര്‍ ആത്മഹത്യ ചെയ്തത് അഞ്ച് ദിവസം മുമ്പ് !

നടന് സുശാന്ത് സിങ് രാജ്പുതിന്റെ ആത്മഹത്യ വാര്ത്ത പുറത്തുവന്നതിന് പിന്നാലെ സുശാന്തിന്റെ മുന് മാനേജര് ദിഷ സാലിയന്റെ മരണവും ചര്ച്ചയാകുന്നു. നാല് ദിവസങ്ങള്ക്ക് മുമ്പാണ് ദിഷ സാലിയന് മുംബൈയിലെ പതിനാല് നില കെട്ടിടത്തിന് മുകളില് നിന്ന് ചാടി ആത്മഹത്യ ചെയ്തത്. മരണത്തില് ആത്മഹത്യാകുറിപ്പൊന്നും പൊലീസിന് കണ്ടെത്താന് സാധിച്ചിരുന്നില്ല. 28 വയസ്സുകാരിയായ ദിഷ മുന്പ് ഐശ്യരാ റായ്ക്കും വരുണ് ശര്മ്മക്കും കൂടെ ജോലി ചെയ്തിട്ടുണ്ട്. ദിഷയുടെ മരണത്തിന് തൊട്ടുപിന്നാലെ ദുരൂഹത ആരോപിച്ച് നിരവധി ബോളിവുഡ് മാധ്യമങ്ങളും രംഗത്തുവന്നിരുന്നു. ദിഷയുടെ …
 

നടന്‍ സുശാന്ത് സിങ് രാജ്പുതിന്റെ ആത്മഹത്യ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ സുശാന്തിന്റെ മുന്‍ മാനേജര്‍ ദിഷ സാലിയന്‍റെ മരണവും ചര്‍ച്ചയാകുന്നു. നാല് ദിവസങ്ങള്‍ക്ക് മുമ്പാണ് ദിഷ സാലിയന്‍ മുംബൈയിലെ പതിനാല് നില കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തത്. മരണത്തില്‍ ആത്മഹത്യാകുറിപ്പൊന്നും പൊലീസിന് കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. 28 വയസ്സുകാരിയായ ദിഷ മുന്‍പ് ഐശ്യരാ റായ്ക്കും വരുണ്‍ ശര്‍മ്മക്കും കൂടെ ജോലി ചെയ്തിട്ടുണ്ട്. ദിഷയുടെ മരണത്തിന് തൊട്ടുപിന്നാലെ ദുരൂഹത ആരോപിച്ച് നിരവധി ബോളിവുഡ് മാധ്യമങ്ങളും രംഗത്തുവന്നിരുന്നു. ദിഷയുടെ മരണത്തില്‍ മുംബൈ മല്‍വാനി പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റര്‍ ചെയ്തതിന് തൊട്ടു പിന്നാലെയാണ് ഇന്ന് നടന്‍ സുശാന്ത് സിങ് രാജ്പുത് ആത്മഹത്യ ചെയ്തതായ വാര്‍ത്ത പുറത്തുവരുന്നത്.

ദിഷയുടെ മരണത്തില്‍ അനുശോചനം അര്‍പ്പിച്ച് സുശാന്ത് ഇന്‍സ്റ്റാഗ്രാമില്‍ കുറിപ്പ് പ്രസിദ്ധീകരിച്ചിരുന്നു. ‘ഞെട്ടിക്കുന്ന മരണമാണ്. ദിഷയുടെ കുടുംബത്തിനും കൂട്ടുകാര്‍ക്കും എന്‍റെ അഗാധമായ അനുശോചനം അറിയിക്കുന്നു’; എന്നായിരുന്നു സുശാന്ത് കുറിച്ചത്. ദിഷയുടെ മരണത്തില്‍ ഞെട്ടല്‍ രേഖപ്പെടുത്തി നിരവധി ബോളിവുഡ് താരങ്ങളും രംഗത്തുവന്നിരുന്നു.

34 വയസ്സുകാരനായ സുശാന്ത് ‘പവിത്ര രാഷ്ട്ര’ എന്ന ടെലിവിഷന്‍ സീരീയലിലൂടെയാണ് അഭിനയരംഗത്തേക്കെത്തുന്നത്. കൈപോച്ചെ എന്ന സിനിമയിലൂടെയാണ് സുശാന്ത് ബിഗ് സ്ക്രീന്‍ അരങ്ങേറ്റം കുറിക്കുന്നത്. എംഎസ് ധോണി ദ അണ്‍ടോള്‍ഡ് സ്റ്റോറി, പികെ, കേദാര്‍നാഥ്, വെല്‍ക്കം ടു ന്യൂയോര്‍ക്ക് തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. ചിച്ചോരെയാണ് സുശാന്തിന്റെ പുറത്തിറങ്ങിയ അവസാനം ചിത്രം.