LogoLoginKerala

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഏഴാം ദിവസവും വര്‍ധിപ്പിച്ചു

ലോക്ഡൗണ് ഇളവുകള് നിലവില് വന്നതിന് വന്നതോടെ തുടര്ച്ചയായ ഏഴാമത്തെ ദിവസവും രാജ്യത്തെ പെട്രോള്, ഡീസല് വില വര്ധിപ്പിച്ചു. പെട്രോളിന് 59 പൈസയും ഡീസലിന് 55 പൈസയുമാണ് ശനിയാഴ്ച കൂട്ടിയത്. ഇതോടെ പെട്രോളിന് 3.91 രൂപയും ഡീസലിന് 3.81 രൂപയുമാണ് ഏഴുദിവസംകൊണ്ടു വര്ധിച്ചത്. ഡല്ഹിയില് പെട്രോള് വില ലിറ്ററിന് 75.16 രൂപയും ഡീസലിന് 73.39 രൂപയുമാണ് നിലവിലെ വില. ഇന്ത്യന് ഓയില് കോര്പറേഷന്റെ വെബ്സൈറ്റ് പ്രകാരം മുംബൈയില് പെട്രോള് വില ലിറ്ററിന് 82 രൂപകടന്നു. ആഗോള വിപണിയില് അസംസ്കൃത …
 

ലോക്ഡൗണ്‍ ഇളവുകള്‍ നിലവില്‍ വന്നതിന് വന്നതോടെ തുടര്‍ച്ചയായ ഏഴാമത്തെ ദിവസവും രാജ്യത്തെ പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു. പെട്രോളിന് 59 പൈസയും ഡീസലിന് 55 പൈസയുമാണ് ശനിയാഴ്ച കൂട്ടിയത്. ഇതോടെ പെട്രോളിന് 3.91 രൂപയും ഡീസലിന് 3.81 രൂപയുമാണ് ഏഴുദിവസംകൊണ്ടു വര്‍ധിച്ചത്. ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 75.16 രൂപയും ഡീസലിന് 73.39 രൂപയുമാണ് നിലവിലെ വില. ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ വെബ്സൈറ്റ് പ്രകാരം മുംബൈയില്‍ പെട്രോള്‍ വില ലിറ്ററിന് 82 രൂപകടന്നു. ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവിലയില്‍ നേരിയകുറവുണ്ടായി.

കോവിഡ് വ്യാപനത്തിനു പിന്നാലെ ഇന്ധന വില ദിവസവും പുതുക്കുന്നതു താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു. ദീര്‍ഘകാലത്തെ അവധിക്കുശേഷം ഞായറാഴ്ചമുതലാണ് പൊതുമേഖല എണ്ണക്കമ്പനികള്‍ പ്രതിദിനമുള്ള വില നിര്‍ണയം വീണ്ടും ആരംഭിച്ചത്.