LogoLoginKerala

ഇന്ത്യയിൽ കോവിഡ് കുതിച്ചുയരുന്നു; പുതിയ രണ്ടു ലക്ഷണങ്ങൾ കൂടി

രാജ്യത്തു കോവിഡ് വ്യാപനം കൂടുന്നതിനിടെ രോഗലക്ഷണങ്ങളായി പുതിയ രണ്ടെണ്ണം കൂടി കേന്ദ്ര സർക്കാർ കൂട്ടിച്ചേർത്തു. ഗന്ധമില്ലായ്മയും രുചിയില്ലായ്മയുമാണ് പുതിയ ലക്ഷണങ്ങൾ. ക്ലിനിക്കൽ മാനേജ്മെന്റ് പ്രോട്ടോക്കോളിലാണ് ഇവ ചേർത്തിരിക്കുന്നത്. പനി, ചുമ, ക്ഷീണം, ശ്വാസതടസ്സം, കഫം തുപ്പുക, പേശീവേദന, ജലദോഷം, തൊണ്ടവേദന, വയറിളക്കം തുടങ്ങിയവയാണ് മറ്റു ലക്ഷണങ്ങൾ. ഒരാൾ ചുമയ്ക്കുമ്പോഴും തുമ്മുമ്പോളും സംസാരിക്കുമ്പോഴും തുപ്പൽ പുറത്തേക്ക് തെറിക്കും. അസുഖബാധിതനായ ഒരാളിൽനിന്ന് ഇത്തരത്തിൽ പുറത്തേക്കു തെറിക്കുന്ന തുപ്പൽ, രണ്ടു പേർ തമ്മിൽ അടുത്തിടപഴകുമ്പോൾ മറ്റേയാളിലേക്കു പടരുന്നു. തുപ്പൽ നിലത്തും ഉണ്ടാകാം. …
 

രാജ്യത്തു കോവിഡ് വ്യാപനം കൂടുന്നതിനിടെ രോഗലക്ഷണങ്ങളായി പുതിയ രണ്ടെണ്ണം കൂടി കേന്ദ്ര സർക്കാർ കൂട്ടിച്ചേർത്തു. ഗന്ധമില്ലായ്മയും രുചിയില്ലായ്മയുമാണ് പുതിയ ലക്ഷണങ്ങൾ. ക്ലിനിക്കൽ മാനേജ്മെന്റ് പ്രോട്ടോക്കോളിലാണ് ഇവ ചേർത്തിരിക്കുന്നത്. പനി, ചുമ, ക്ഷീണം, ശ്വാസതടസ്സം, കഫം തുപ്പുക, പേശീവേദന, ജലദോഷം, തൊണ്ടവേദന, വയറിളക്കം തുടങ്ങിയവയാണ് മറ്റു ലക്ഷണങ്ങൾ.

ഒരാൾ ചുമയ്ക്കുമ്പോഴും തുമ്മുമ്പോളും സംസാരിക്കുമ്പോഴും തുപ്പൽ പുറത്തേക്ക് തെറിക്കും. അസുഖബാധിതനായ ഒരാളിൽനിന്ന് ഇത്തരത്തിൽ പുറത്തേക്കു തെറിക്കുന്ന തുപ്പൽ, രണ്ടു പേർ തമ്മിൽ അടുത്തിടപഴകുമ്പോൾ മറ്റേയാളിലേക്കു പടരുന്നു. തുപ്പൽ നിലത്തും ഉണ്ടാകാം. അതിനാൽ അസുഖമില്ലാത്തയാൾ നിലത്തു ചവിട്ടുമ്പോഴോ, കൈകൾ കണ്ണിലും മൂക്കിലും വായിലും തൊടുമ്പോഴോ അസുഖം പകരാമെന്നും ആരോഗ്യ മന്ത്രാലയം പറയുന്നു. 60 വയസ്സിനു മുകളിൽ പ്രായമുള്ളവർക്കു കൊറോണ വൈറസ് ബാധിക്കാൻ സാധ്യത കൂടുതലാണ്. രക്തസമ്മർദം, പ്രമേഹം, ഹൃദയസംബന്ധമായ അസുഖങ്ങൾ എന്നിവയുള്ളവർക്കും കോവിഡ് വേഗത്തിൽ പകരാം. കോവിഡിന് വാക്സിൻ കണ്ടെത്താനുള്ള ശ്രമങ്ങൾ സജീവമായി പുരോഗമിക്കുകയാണ്