LogoLoginKerala

മലയാളികളുടെ ദേശിയ ഭക്ഷണം പൊറോട്ടയ്ക്ക് ഇനി തീവില നൽകണം; 18 ശതമാനം GST: സോഷ്യൽമീഡിയയിൽ വ്യാപക പ്രതിഷേധം

പൊറോട്ടയും ബീഫ് റോസ്റ്റും. മലയാളികളുടെ പ്രിയ ഭക്ഷണങ്ങളിൽ ഒന്നിന് ഇനി അധിക വില നൽകേണ്ടി വരും. പൊറോട്ട റൊട്ടി ഗണത്തിൽ പെടില്ലെന്ന വിചിത്ര ന്യായീകരണവുമായി 18 ശതമാനം നികുതി ചുമത്തിയിരിക്കുകയാണ് ജിഎസ്ടി വകുപ്പ്. ജിഎസ്ടിയുമായി ബന്ധപ്പെട്ട മിനിസ്ട്രി ഓഫ് അഡ്വാൻസ്ഡ് റൂളിങിന്റെതാണ് വിധി. റൊട്ടിയ്ക്ക് നൽകേണ്ടത് അഞ്ചു ശതമാനം നികുതി മാത്രം. എന്നാൽ പൊറോട്ടയ്ക്ക് ഇനി നൽകേണ്ടി വരിക 18 ശതമാനം നികുതിയാണ്. പൊറോട്ട റൊട്ടിയല്ലാത്തതിനാല് അഞ്ചുശതമാനമല്ല 18 ശതമാനമാണ് ജിഎസ്ടി ഈടാക്കേണ്ടതെന്നാണ് എഎആറിന്റെ ഉത്തരവ്. അതേസമയം, …
 

പൊറോട്ടയും ബീഫ് റോസ്റ്റും. മലയാളികളുടെ പ്രിയ ഭക്ഷണങ്ങളിൽ ഒന്നിന് ഇനി അധിക വില നൽകേണ്ടി വരും. പൊറോട്ട റൊട്ടി ഗണത്തിൽ പെടില്ലെന്ന വിചിത്ര ന്യായീകരണവുമായി 18 ശതമാനം നികുതി ചുമത്തിയിരിക്കുകയാണ് ജിഎസ്ടി വകുപ്പ്. ജിഎസ്ടിയുമായി ബന്ധപ്പെട്ട മിനിസ്ട്രി ഓഫ് അഡ്വാൻസ്ഡ് റൂളിങിന്റെതാണ് വിധി. റൊട്ടിയ്ക്ക് നൽകേണ്ടത് അഞ്ചു ശതമാനം നികുതി മാത്രം. എന്നാൽ പൊറോട്ടയ്ക്ക് ഇനി നൽകേണ്ടി വരിക 18 ശതമാനം നികുതിയാണ്. പൊറോട്ട റൊട്ടിയല്ലാത്തതിനാല്‍ അഞ്ചുശതമാനമല്ല 18 ശതമാനമാണ് ജിഎസ്ടി ഈടാക്കേണ്ടതെന്നാണ് എഎആറിന്റെ ഉത്തരവ്. അതേസമയം, ഭക്ഷണ വിഭവങ്ങളുണ്ടാക്കുന്ന ഐഡി ഫ്രഷ് ഫുഡ് എന്ന സ്വകാര്യ സ്ഥാപനം പൊറോട്ട റൊട്ടിവിഭാഗത്തില്‍പ്പെട്ട ഭക്ഷ്യ ഉത്പന്നമാണെന്ന് വാദിക്കുന്നു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തണമെന്നാവശ്യപ്പെട്ട് സമീപിച്ചപ്പോഴാണ് ഇത്തരത്തില്‍ ഉത്തരവുണ്ടായത്.

ചപ്പാത്തിയെപ്പോലെ പരിഗണിച്ച് പൊറോട്ടയെ അഞ്ച് ശതമാനം ജിഎസ്ടി വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇഡലി, ദോശ, പൊറോട്ട, തൈര്, പനീര്‍ തുടങ്ങിയ വിഭവങ്ങള്‍ നിര്‍മിക്കുന്ന കമ്പനിയാണ് ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐഡി ഫ്രഷ്. ഗോതമ്പ് പൊറോട്ടയ്ക്കും മലബാര്‍ പൊറോട്ടയ്ക്കും റൊട്ടിക്കുള്ളതുപോലെ അഞ്ചുശതമാനം ജിഎസ്ടിയാണ് വേണ്ടതന്നാണ് ഇവരുടെ നിലപാട്.