LogoLoginKerala

നടി രമ്യാ കൃഷ്ണന്റെ കാറില്‍ നിന്ന് മദ്യകുപ്പികള്‍ പിടികൂടി

ചെന്നൈ: നടി രമ്യാ കൃഷ്ണന്റെ കാറില് നിന്ന് മദ്യകുപ്പികള് പിടികൂടി. 8 മദ്യ കുപ്പികളും 2 ക്രെയ്റ്റ് ബീർ ബോട്ടിലുമാണു പിടിച്ചതെന്നു പൊലീസ് പറഞ്ഞു. മഹാബലിപുരത്തു നിന്നു ചെന്നൈയിലേക്കുള്ള യാത്രയില് ഇസിആര് റോഡിലെ മുട്ടുകാട് വച്ചാണ് ഇവരെ പിടികൂടിയത്. രമ്യാ കൃഷ്ണനും സഹോദരിയും വാഹനത്തില് ഉണ്ടായിരുന്നുവെന്ന് റിപ്പോര്ട്ടുകള് പറയുന്നു.കാറിന്റെ ഡ്രൈവര് സെല്വകുമാറിനെ കാനത്തൂര് പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തില് വിട്ടു. കോവിഡ് ലോക്ഡൗണ് നിലവിലുള്ളതിനാല് ചെന്നൈയില് മദ്യ കടകള് തുറക്കാന് അനുമതി നല്കിയിട്ടില്ല.എന്നാല് മറ്റു ജില്ലകളില് …
 

ചെന്നൈ: നടി രമ്യാ കൃഷ്ണന്റെ കാറില്‍ നിന്ന് മദ്യകുപ്പികള്‍ പിടികൂടി. 8 മദ്യ കുപ്പികളും 2 ക്രെയ്റ്റ് ബീർ ബോട്ടിലുമാണു പിടിച്ചതെന്നു പൊലീസ് പറഞ്ഞു. മഹാബലിപുരത്തു നിന്നു ചെന്നൈയിലേക്കുള്ള യാത്രയില്‍ ഇസിആര്‍ റോഡിലെ മുട്ടുകാട് വച്ചാണ് ഇവരെ പിടികൂടിയത്.

രമ്യാ കൃഷ്ണനും സഹോദരിയും വാഹനത്തില്‍ ഉണ്ടായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.കാറിന്റെ ഡ്രൈവര്‍ സെല്‍വകുമാറിനെ കാനത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തില്‍ വിട്ടു. കോവിഡ് ലോക്ഡൗണ്‍ നിലവിലുള്ളതിനാല്‍ ചെന്നൈയില്‍ മദ്യ കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയിട്ടില്ല.എന്നാല്‍ മറ്റു ജില്ലകളില്‍ മദ്യക്കടകള്‍ തുറക്കാന്‍ അനുമതി നല്‍കിയിരുന്നു.