LogoLoginKerala

18 ശതമാനം GST പായ്ക്കറ്റ് പൊറോട്ടകള്‍ക്ക് മാത്രം‌; വ്യക്തത വരുത്തി സര്‍ക്കാര്‍

കടകളില് ചൂടോടെ വില്ക്കുന്ന പൊറോട്ടയ്ക്ക് 5 ശതമാനം ജിഎസ്ടി മാത്രമേ ഈടാക്കൂവെന്നും കര്ണാടക അതോറിറ്റി ഫോര് അഡ്വാന്സ്ഡ് റൂളിങിന്റെ കുറിപ്പില് പറയുന്നു. പ്രിസര്വേറ്റീവസ് ചേര്ത്ത് പാക്കറ്റില് ശീതീകരിച്ച് എത്തുന്ന പൊറോട്ട വാങ്ങുന്നവര് സാമ്പത്തികമായി ഉയര്ന്ന നിലവാരത്തിലുള്ളവരാണെന്നും 18 ശതമാനം ജിഎസ്ടി താങ്ങാന് അവര്ക്ക് കഴിയുമെന്നതിനാലാണ് ഇങ്ങനെ നിശ്ചയിച്ചതെന്നും വിശദീകരണത്തില് വ്യക്തമാക്കുന്നു. സാദാ പൊറൊട്ടയ്ക്ക് 18 ശതമാനം ജിഎസ്ടിയെന്ന വാര്ത്ത തെറ്റിദ്ധാരണയെ തുടര്ന്ന് പ്രചരിച്ചതാണെന്നും കുറിപ്പില് പറയുന്നു. പൊറോട്ട റൊട്ടിയുടെ വിഭാഗത്തില് വരുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നികുതി വര്ധിപ്പിക്കാന് കഴിഞ്ഞ …
 

കടകളില്‍ ചൂടോടെ വില്‍ക്കുന്ന പൊറോട്ടയ്ക്ക് 5 ശതമാനം ജിഎസ്ടി മാത്രമേ ഈടാക്കൂവെന്നും കര്‍ണാടക അതോറിറ്റി ഫോര്‍ അഡ്വാന്‍സ്ഡ് റൂളിങിന്റെ കുറിപ്പില്‍ പറയുന്നു. പ്രിസര്‍വേറ്റീവസ് ചേര്‍ത്ത് പാക്കറ്റില്‍ ശീതീകരിച്ച് എത്തുന്ന പൊറോട്ട വാങ്ങുന്നവര്‍ സാമ്പത്തികമായി ഉയര്‍ന്ന നിലവാരത്തിലുള്ളവരാണെന്നും 18 ശതമാനം ജിഎസ്ടി താങ്ങാന്‍ അവര്‍ക്ക് കഴിയുമെന്നതിനാലാണ് ഇങ്ങനെ നിശ്ചയിച്ചതെന്നും വിശദീകരണത്തില്‍ വ്യക്തമാക്കുന്നു. സാദാ പൊറൊട്ടയ്ക്ക് 18 ശതമാനം ജിഎസ്ടിയെന്ന വാര്‍ത്ത തെറ്റിദ്ധാരണയെ തുടര്‍ന്ന് പ്രചരിച്ചതാണെന്നും കുറിപ്പില്‍ പറയുന്നു.

പൊറോട്ട റൊട്ടിയുടെ വിഭാഗത്തില്‍ വരുന്നതല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നികുതി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചത്. പൊറോട്ടയുടെ വില കുത്തനെ കൂട്ടാനുള്ള തീരുമാനം ട്വിറ്ററില്‍ വന്‍ പ്രതിഷേധമാണ് നിമിഷങ്ങള്‍ക്കുള്ളില്‍ ഉണ്ടാക്കിയത്.

ഹാന്‍സ് ഓഫ് പൊറോട്ട എന്ന പേരില്‍ പ്രചരിച്ച ഹാഷ്ടാഗ് കേരള ടൂറിസം വരെ ഏറ്റെടുത്ത് ട്വീറ്റ് ചെയ്തിരുന്നു. മാത്രമല്ല ഫുഡ് ഫാസിസമാണിതെന്ന് ചൂണ്ടിക്കാട്ടി ട്വിറ്ററേനിയന്‍സ് വലിയ പ്രതിഷേധം ഉയര്‍ത്തി. ചപ്പാത്തിക്കും റൊട്ടിക്കും 5 ശതമാനം ജിഎസ്ടിയും പൊറോട്ടയ്ക്ക് 18 ശതമാനം ജിഎസ്ടിയും നിശ്ചയിച്ച എഎആറിന്റെ തീരുമാനത്തിനെതിരെ ബംഗളുരുവിലെ ഭക്ഷ്യ വിതരണ കമ്പനിയാണ് ആദ്യം രംഗത്ത് വന്നത്.നികുതി കുറയ്ക്കണമെന്ന ആവശ്യം എഎആര്‍ അംഗീകരിക്കാതിരുന്നതിനെ തുടര്‍ന്നാണ് ക്യാംപെയിന്‍ തുടങ്ങിയത്.