LogoLoginKerala

സെക്രട്ടേറിയറ്റിലെ വനിത അണ്ടര്‍ സെക്രട്ടറിയെ കാണാതായി; സ്കൂട്ടർ ഉപേക്ഷിച്ച നിലയിൽ

സെക്രട്ടറിയേറ്റിലെ അണ്ടർ സെക്രട്ടറിയെ കാണാതായി. റിക്കോര്ഡ്സ് വിഭാഗം അണ്ടര് സെക്രട്ടറി ചിറയിൻകീഴ് വലിയകട ഒറ്റപ്ലാംമുക്ക് ഗ്രീഷ്മം വീട്ടിൽ ഇള ദിവാകറിനെ (49) ചിറയിന്കീഴ് അയന്തി കടവിനു സമീപം വാമനപുരം ആറ്റില് കാണാതായതായി സംശയം. വെള്ളിയാഴ്ച രാവിലെ ആറുമണി മുതല് കാണാതായത്. വലിയ ഏല, തോട്ടവാരം അയന്തി കടവിനുസമീപത്തുനിന്ന് ഇള ഉപയോഗിച്ചിരുന്ന സ്കൂട്ടര് ഉപേക്ഷിച്ച നിലയില് കണ്ടെത്തി. വ്യാഴാഴ്ച വൈകിട്ട് 6 മണിയോടെ ഇള സ്കൂട്ടറില് കടവിനു സമീപം വന്നിരുന്നതായി നാട്ടുകാര് പൊലീസിനോടു പറഞ്ഞു. ആറ്റിങ്ങല് ഫയർഫോഴ്സ് യൂണിറ്റും …
 

സെക്രട്ടറിയേറ്റിലെ അണ്ടർ സെക്രട്ടറിയെ കാണാതായി. റിക്കോര്‍ഡ്സ് വിഭാഗം അണ്ടര്‍ സെക്രട്ടറി ചിറയിൻകീഴ് വലിയകട ഒറ്റപ്ലാംമുക്ക് ഗ്രീഷ്മം വീട്ടിൽ ഇള ദിവാകറിനെ (49) ചിറയിന്‍കീഴ് അയന്തി കടവിനു സമീപം വാമനപുരം ആറ്റില്‍ കാണാതായതായി സംശയം. വെള്ളിയാഴ്ച രാവിലെ ആറുമണി മുതല്‍ കാണാതായത്.

വലിയ ഏല, തോട്ടവാരം അയന്തി കടവിനുസമീപത്തുനിന്ന് ഇള ഉപയോഗിച്ചിരുന്ന സ്‌കൂട്ടര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച വൈകിട്ട് 6 മണിയോടെ ഇള സ്‌കൂട്ടറില്‍ കടവിനു സമീപം വന്നിരുന്നതായി നാട്ടുകാര്‍ പൊലീസിനോടു പറഞ്ഞു. ആറ്റിങ്ങല്‍ ഫയർഫോഴ്സ് യൂണിറ്റും സ്‌കൂബാ സംഘത്തിലെ പത്തുപേരും തിരുവനന്തപുരത്തുനിന്ന് എത്തിയ അഞ്ചുപേരും അടങ്ങിയ സംഘം എട്ട് മണിക്കൂറോളം ആറ്റില്‍ തിരച്ചില്‍ നടത്തിയെങ്കിലും ശക്തമായ അടിയൊഴുക്കും ചെളി നിറഞ്ഞ അടിത്തട്ടും കാരണം കണ്ടെത്താനായില്ല.