LogoLoginKerala

കാണാതായ സെക്രട്ടേറിയറ്റ് ഉദ്യോ​ഗസ്ഥയുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: കാണാതായ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥയുടെ മൃതദേഹം കണ്ടെത്തി. ചിറയിന്കീഴ് വലിയകട ഒറ്റപ്ലാംമുക്ക് ഗ്രീഷ്മം വീട്ടില് ഇള ദിവാകറിനെയാണ് (49) വെള്ളിയാഴ്ച രാവിലെ കാണാതായത്. ചിറയിന്കീഴ് അയന്തികടവിന് സമീപം വാമനപുരം ആറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ആറ്റിങ്ങല് അഗ്നിരക്ഷാസേനയുടെ സ്കൂബാസംഘത്തിലെ പത്തുപേരും തിരുവനന്തപുരത്തു നിന്ന് എത്തിയ അഞ്ചുപേരും അടങ്ങിയ സംഘം എട്ടു മണിക്കൂറോളം ഇന്നലെ ആറ്റില് തിരച്ചില് നടത്തിയെങ്കിലും ഇളയെ കണ്ടെത്താനായിരുന്നില്ല. വെള്ളിയാഴ്ച രാവിലെ ആറുമണി മുതലാണ് കാണാതായത്. വലിയ ഏല, തോട്ടവാരം അയന്തി കടവിനു സമീപത്തു നിന്ന് …
 

തിരുവനന്തപുരം: കാണാതായ സെക്രട്ടേറിയറ്റ് ഉദ്യോ​ഗസ്ഥയുടെ മൃതദേഹം കണ്ടെത്തി. ചിറയിന്‍കീഴ് വലിയകട ഒറ്റപ്ലാംമുക്ക് ഗ്രീഷ്മം വീട്ടില്‍ ഇള ദിവാകറിനെയാണ് (49) വെള്ളിയാഴ്ച രാവിലെ കാണാതായത്. ചിറയിന്‍കീഴ് അയന്തികടവിന് സമീപം വാമനപുരം ആറ്റിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.

ആറ്റിങ്ങല്‍ അഗ്നിരക്ഷാസേനയുടെ സ്‌കൂബാസംഘത്തിലെ പത്തുപേരും തിരുവനന്തപുരത്തു നിന്ന് എത്തിയ അഞ്ചുപേരും അടങ്ങിയ സംഘം എട്ടു മണിക്കൂറോളം ഇന്നലെ ആറ്റില്‍ തിരച്ചില്‍ നടത്തിയെങ്കിലും ഇളയെ കണ്ടെത്താനായിരുന്നില്ല. വെള്ളിയാഴ്ച രാവിലെ ആറുമണി മുതലാണ് കാണാതായത്. വലിയ ഏല, തോട്ടവാരം അയന്തി കടവിനു സമീപത്തു നിന്ന് ഇള ഉപയോഗിച്ചിരുന്ന സ്‌കൂട്ടര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

വ്യാഴാഴ്ച വൈകിട്ട് ആറുമണിയോടെ ഇള സ്‌കൂട്ടറില്‍ കടവിനു സമീപം വന്നിരുന്നതായി നാട്ടുകാര്‍ പൊലീസിനോടു പറഞ്ഞിരുന്നു. അടുത്തിടെയാണ് ഇളയ്ക്ക് അണ്ടര്‍ സെക്രട്ടറിയായി സ്ഥാനക്കയറ്റം ലഭിച്ചത്. പരേതനായ ലൈജുവാണ് ഭര്‍ത്താവ്. മക്കള്‍: ഭവ്യ ലൈജു(കെ.എസ്.ഇ.ബി. സബ് എഞ്ചിനീയര്‍, പാലച്ചിറ), അദീന ലൈജു (പ്ലസ്ടു വിദ്യാര്‍ഥിനി)