LogoLoginKerala

തൃശൂരില്‍ കടുത്ത ആശങ്ക; ആരോഗ്യപ്രവര്‍ത്തകരിലേക്ക് കോവിഡ് പടരുന്നു

കടുത്ത ആശങ്കയ്ക്ക് വഴിവച്ച് ജില്ലയിൽ വീണ്ടും ആരോഗ്യപ്രവര്ത്തകരിലേക്ക് രോഗം പടരുന്നു. ഇന്നലെ മാത്രം 7 ആരോഗ്യപ്രവര്ത്തകരിലാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂരില് അസാധാരണ സാഹചര്യമില്ല എന്ന് മന്ത്രിയുടെ നേതൃത്വത്തില് ചേര്ന്ന അടിയന്തരയോഗത്തില് വിലയിരുത്തലുണ്ടായതിന് പിന്നാലെയാണ് 7 ആരോഗ്യപ്രവര്ത്തകര്ക്ക് കൂടി രോഗം സ്ഥിരീകരിച്ചത്. പൊറത്തിശേരി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഫാർമസിസ്റ്റ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ആശാ വർക്കർ എന്നിവര്ക്കാണ് രോഗം. ചാവക്കാട് താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് , പാചക തൊഴിലാളി , ആശാ വർക്കർ എന്നിവര്ക്കും രോഗം സ്ഥിരീകരിച്ചു. വടക്കേക്കാട് പ്രാഥമികാരോഗ്യ …
 

കടുത്ത ആശങ്കയ്ക്ക് വഴിവച്ച് ജില്ലയിൽ വീണ്ടും ആരോഗ്യപ്രവര്‍ത്തകരിലേക്ക് രോഗം പടരുന്നു. ഇന്നലെ മാത്രം 7 ആരോഗ്യപ്രവര്‍ത്തകരിലാണ് രോഗം സ്ഥിരീകരിച്ചത്. തൃശൂരില്‍ അസാധാരണ സാഹചര്യമില്ല എന്ന് മന്ത്രിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന അടിയന്തരയോഗത്തില്‍ വിലയിരുത്തലുണ്ടായതിന് പിന്നാലെയാണ് 7 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചത്.

പൊറത്തിശേരി പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഫാർമസിസ്റ്റ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ, ആശാ വർക്കർ എന്നിവര്‍ക്കാണ് രോഗം. ചാവക്കാട് താലൂക്ക് ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് , പാചക തൊഴിലാളി , ആശാ വർക്കർ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. വടക്കേക്കാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്സിനും കോവിഡ് ഉണ്ടെന്ന് സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് മൂന്ന് ആശുപത്രികളും അടച്ചു.

ഇതുവരെ 20 ആരോഗ്യപ്രവര്‍ത്തകരാണ് തൃശൂരില്‍ രോഗബാധിതരായത്. ചാവക്കാട് നഗരസഭയിലെ പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്‍റ് സോണ്‍ ആയതിനെ തുടര്‍ന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്നു ഇന്നു മുതല്‍ ഭക്തരെ പ്രവേശിപ്പിക്കില്ല.