LogoLoginKerala

കോവിഡ്; ഗുരുവായൂര്‍ ക്ഷേത്രം ഇന്ന് മുതല്‍ അടച്ചിടും

തൃശ്ശൂര് ജില്ലയില് കോവിഡ് രോഗികളുടെ എണ്ണത്തില് ദിനംപ്രതി വര്ധനവാണ് ഉണ്ടാകുന്നത്. സമ്പര്ക്കത്തിലൂടെ രോഗം പകരുന്നത് ജനങ്ങള്ക്ക് ഇടയില് കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില് ഇന്ന് മുതല് വീണ്ടും ഗുരുവായൂര് ക്ഷേത്രം അടച്ചിടാന് സംസ്ഥാന സര്ക്കാര് തീരുമാനിച്ചു. തൃശ്ശൂര് ജില്ലയില് രോഗികള് കൂടുന്ന സാഹചര്യത്തില് നിരവധി പേര് ഒത്തു കൂടുന്ന ഇടമായ ഗുരുവായൂര് തുറക്കുന്നത് സുരക്ഷിതമല്ലെന്നാണ് വിലയിരുത്തല്. ഇതിനൈ തുടര്ന്നാണ് ക്ഷേത്രം അടച്ചിടാന് തീരുമാനിച്ചതായി ദേവസ്വം മന്ത്രി പ്രഖ്യാപിച്ചത്. ക്ഷേത്രത്തില് നിത്യപൂജ അടക്കമുള്ള ചടങ്ങുകള് സാമൂഹ്യ അകലം …
 

തൃശ്ശൂര്‍ ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ ദിനംപ്രതി വര്‍ധനവാണ് ഉണ്ടാകുന്നത്. സമ്പര്‍ക്കത്തിലൂടെ രോഗം പകരുന്നത് ജനങ്ങള്‍ക്ക് ഇടയില്‍ കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ന് മുതല്‍ വീണ്ടും ഗുരുവായൂര്‍ ക്ഷേത്രം അടച്ചിടാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു.

തൃശ്ശൂര്‍ ജില്ലയില്‍ രോഗികള്‍ കൂടുന്ന സാഹചര്യത്തില്‍ നിരവധി പേര്‍ ഒത്തു കൂടുന്ന ഇടമായ ഗുരുവായൂര്‍ തുറക്കുന്നത് സുരക്ഷിതമല്ലെന്നാണ് വിലയിരുത്തല്‍. ഇതിനൈ തുടര്‍ന്നാണ് ക്ഷേത്രം അടച്ചിടാന്‍ തീരുമാനിച്ചതായി ദേവസ്വം മന്ത്രി പ്രഖ്യാപിച്ചത്.

ക്ഷേത്രത്തില്‍ നിത്യപൂജ അടക്കമുള്ള ചടങ്ങുകള്‍ സാമൂഹ്യ അകലം പാലിച്ച് നടക്കും. ഇന്ന് നിശ്ചയിച്ചിരിക്കുന്ന വിവാഹങ്ങള്‍ മാത്രം നടത്താം. നിരവധിപ്പേര്‍ ഗുരുവായൂരില്‍ പുതുതായി വിവാഹം നടത്താനും മറ്റും റജിസ്റ്റര്‍ ചെയ്ത പശ്ചാത്തലത്തിലാണ് ക്ഷേത്രം അടച്ചിടുന്നതാണ് സുരക്ഷിതമെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇന്നലെ 14 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ തൃശ്ശൂരില്‍ രോഗം ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 157 ആയി. 7 ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൂടി ഇന്നലെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.