LogoLoginKerala

തട്ടീം മുട്ടീം സീരിയല്‍ താരം സാഗര്‍ സൂര്യന്റെ അമ്മ അന്തരിച്ചു

തട്ടീം മുട്ടീം സീരിയലില് ആദിശങ്കരന് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സാഗര് സൂര്യന്റെ അമ്മ മിനി അന്തരിച്ചു. 45 വയസ്സായിരുന്നു. ഇതേ സീരിയലില് സാഗര് സൂര്യന്റെ അമ്മ വേഷം ചെയ്യുന്ന മനീഷയാണ് വിയോഗ വാര്ത്ത ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചത്. തൃശൂര് സ്വദേശിയാണ് സാഗര് സൂര്യ. മനീഷയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം.. ഇന്നത്തെ ദിവസം തുടങ്ങിയത് വളരെ ദുഖകരമായ ഒരു വാർത്ത കേട്ടാണ്… തട്ടീം മുട്ടീം സീരിയലിൽ എന്റെ മകന്റെ വേഷം കൈകാര്യം ചെയ്യുന്ന ആദി എന്ന Sagar Suryanന്റെ അമ്മ …
 

തട്ടീം മുട്ടീം സീരിയലില്‍ ആദിശങ്കരന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സാഗര്‍ സൂര്യന്റെ അമ്മ മിനി അന്തരിച്ചു. 45 വയസ്സായിരുന്നു. ഇതേ സീരിയലില്‍ സാഗര്‍ സൂര്യന്റെ അമ്മ വേഷം ചെയ്യുന്ന മനീഷയാണ് വിയോഗ വാര്‍ത്ത ഫെയ്‌സ്ബുക്കിലൂടെ പങ്കുവച്ചത്.
തൃശൂര്‍ സ്വദേശിയാണ് സാഗര്‍ സൂര്യ.

മനീഷയുടെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം..

ഇന്നത്തെ ദിവസം തുടങ്ങിയത് വളരെ ദുഖകരമായ ഒരു വാർത്ത കേട്ടാണ്… തട്ടീം മുട്ടീം സീരിയലിൽ എന്റെ മകന്റെ വേഷം കൈകാര്യം ചെയ്യുന്ന ആദി എന്ന Sagar Suryanന്റെ അമ്മ മിനി സൂര്യൻ (45 വയസ്സു) ഇന്നലെ രാത്രി മരണപ്പെട്ടു ..

‘അമ്മ എന്നല്ലാതെ ഒരിക്കല്പൊലും ആ മോൻ എന്നെ വിളിചിട്ടില്ല… അമ്മേ എന്ന ആ വിളിയിലുണ്ട് അവന് അമ്മയോടുളള സ്നേഹത്തിന്റെ ആഴം… പൊതുവെ പറയാറുണ്ടല്ലോ ആൺകുട്ടികൾക്ക് അമ്മയോടാകും കൂടുതൽ സ്നേഹമെന്നു… സാഗറിനു അത് അഞ്ചാറുപടി കൂടി ഉയരത്തിലാണെന്ന്‌ എനിക്ക് തോന്നിയിട്ടുണ്ട്… പാവം ആ കുഞ്ഞിനും അവന്റെ അനിയനും അച്ഛനും ഈ വിയോഗം താങ്ങാനുളള കരുത്തു സർവേശ്വരൻ കനിഞ്ഞു നൽകട്ടെ …

ഈ കൊറോണ കാലത്തു എത്ര അപ്രതീക്ഷിത മരണങ്ങൾ…. നിശ്ശബ്ദം പ്രാർത്ഥിക്കാനെ നിവർത്തിയുള്ളു…

തട്ടീം മുട്ടീം സീരിയല്‍ താരം സാഗര്‍ സൂര്യന്റെ അമ്മ അന്തരിച്ചു