LogoLoginKerala

ഇന്ത്യ-നേപ്പാൾ കളി കാര്യമാകുന്നു: നേപ്പാൾ അതിർത്തിയിൽ വെടിവെപ്പ്; ഒരു മരണം

ഭൂപടം തയാറാക്കിയത് സംബന്ധിച്ച തർക്കം തുടരുന്നതിനിടെ ഇന്ത്യ-നേപ്പാൾ അതിർത്തി പ്രദേശത്തുണ്ടായ വെടിവെപ്പിൽ ഒരു മരണം. നേപ്പാള് അതിര്ത്തി പോലീസാണ് കര്ഷകര്ക്ക് നേരെ വെടിവെച്ചതെന്നാണ് ആരോപണം. ജനന് നഗര് സ്വദേശിയായ നാഗേശ്വര് റായി (25) ആണ് മരിച്ചത്. രണ്ട് പേർക്ക് പരിക്കേറ്റു. ഇന്ത്യ-നേപ്പാൾ അതിർത്തി പ്രദേശമായ മർഹി എന്ന സ്ഥലത്താണ് വെടിവെപ്പ് ഉണ്ടായത്. നേപ്പാൾ ഭാഗത്ത് നിന്നാണ് വെടിയുതിർത്തതെന്ന് പ്രദേശവാസികൾ വ്യക്തമാക്കി. കൃഷി സ്ഥലത്ത് ജോലി ചെയ്തിരുന്നയാളാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. നേപ്പാളിന്റെ അതിർത്തി ഭാഗങ്ങളായ നാരായൺപൂർ, ലാൽബണ്ടി എന്നീ …
 

ഭൂപടം തയാറാക്കിയത് സംബന്ധിച്ച തർക്കം തുടരുന്നതിനിടെ ഇന്ത്യ-നേപ്പാൾ അതിർത്തി പ്രദേശത്തുണ്ടായ വെടിവെപ്പിൽ ഒരു മരണം. നേപ്പാള്‍ അതിര്‍ത്തി പോലീസാണ് കര്‍ഷകര്‍ക്ക് നേരെ വെടിവെച്ചതെന്നാണ് ആരോപണം. ജനന്‍ നഗര്‍ സ്വദേശിയായ നാഗേശ്വര്‍ റായി (25) ആണ് മരിച്ചത്. രണ്ട് പേർക്ക് പരിക്കേറ്റു. ഇന്ത്യ-നേപ്പാൾ അതിർത്തി പ്രദേശമായ മർഹി എന്ന സ്ഥലത്താണ് വെടിവെപ്പ് ഉണ്ടായത്. നേപ്പാൾ ഭാഗത്ത് നിന്നാണ് വെടിയുതിർത്തതെന്ന് പ്രദേശവാസികൾ വ്യക്തമാക്കി.

കൃഷി സ്ഥലത്ത് ജോലി ചെയ്‌തിരുന്നയാളാണ് കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ട്. നേപ്പാളിന്റെ അതിർത്തി ഭാഗങ്ങളായ നാരായൺപൂർ, ലാൽബണ്ടി എന്നീ പ്രദേശങ്ങളിൽ നിന്നാണ് വെടിവെപ്പ് ഉണ്ടായത്. വെടിവെപ്പിൽ യുവാവ് കൊല്ലപ്പെട്ടതോടെ മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി. അതിർത്തി പ്രദേശത്ത് കൂടുതൽ പോലീസിനെ വിന്യസിച്ചു. ജില്ലാ ഭരണകൂടത്തിലെ നിരവധി മുതിർന്ന ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി.

വെടിവെപ്പിൽ പരിക്കേറ്റവരുടെ ആരോഗ്യവിവരം സംബന്ധിച്ച റിപ്പോർട്ടുകൾ പുറത്തുവന്നിട്ടില്ല. ദിവസങ്ങൾക്ക് മുൻപ് തർക്ക പ്രദേശങ്ങളെ സ്വന്തമാക്കിക്കൊണ്ട് നേപ്പാൾ ഭൂപടം തയ്യാറാക്കിയിരുന്നു. ഭൂപടം നേപ്പാൾ സർക്കാർ അംഗീകരിക്കുകയും ചെയ്‌തു. ഇന്ത്യയുമായി ചർച്ചകൾ തുടരുന്നതിനിടെയാണ് നേപ്പാൾ ഭാഗത്ത് നിന്നും വെടിവെപ്പ് ഉണ്ടായത്.