LogoLoginKerala

തിരുവനന്തപുരത്ത് ഭാര്യയെ വെട്ടിക്കൊന്ന ശേഷം റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു

തിരുവനന്തപുരത്ത് ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്ത്താവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം വട്ടിയൂര്ക്കാവ് തൊഴുവന്കോടാണ് സംഭവം. ഇരുവരും പൊലീസ് ഉദ്യോഗസ്ഥരാണ്. റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥനായ പൊന്നന് ആണ് ഭാര്യ ലീലയെ വെട്ടിപ്പരിക്കേല്പ്പിച്ച ശേഷം ആത്മഹത്യ ചെയ്തത്. ഇരുവരും തമ്മില് പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വീടിനെ ചൊല്ലിയുള്ള തര്ക്കമാണ് സംഭവത്തിലേക്ക് നയിച്ചത്. രണ്ട് മക്കളുണ്ട്. കുടുംബവഴക്കിനെത്തുടർന്ന് ദമ്പതികൾ സ്ഥിരമായി വഴക്കിടാറുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു. ബന്ധുവിന്റെ വീട്ടിലായിരുന്ന പൊന്നന് ഇന്ന് രാവിലെ വീട്ടിലെത്തിയപ്പോള് ലീലയുമായി വഴക്കുണ്ടായി. ഭാര്യയെ വെട്ടിപ്പരിക്കേല്പ്പിച്ച ശേഷം വീടിന് …
 

തിരുവനന്തപുരത്ത് ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് തൊഴുവന്‍കോടാണ് സംഭവം. ഇരുവരും പൊലീസ് ഉദ്യോഗസ്ഥരാണ്. റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥനായ പൊന്നന്‍ ആണ് ഭാര്യ ലീലയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം ആത്മഹത്യ ചെയ്തത്. ഇരുവരും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. വീടിനെ ചൊല്ലിയുള്ള തര്‍ക്കമാണ് സംഭവത്തിലേക്ക് നയിച്ചത്. രണ്ട് മക്കളുണ്ട്. കുടുംബവഴക്കിനെത്തുടർന്ന് ദമ്പതികൾ സ്ഥിരമായി വഴക്കിടാറുണ്ടായിരുന്നതായി നാട്ടുകാർ പറഞ്ഞു.

ബന്ധുവിന്‍റെ വീട്ടിലായിരുന്ന പൊന്നന്‍ ഇന്ന് രാവിലെ വീട്ടിലെത്തിയപ്പോള്‍ ലീലയുമായി വഴക്കുണ്ടായി. ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച ശേഷം വീടിന് സമീപത്തെ പ്ലാവില്‍ തൂങ്ങിമരിക്കുകയായിരുന്നു. ലീലയെ തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.