LogoLoginKerala

തൃശ്ശൂരില്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണില്ല; അപകടകരമായ സാഹചര്യം ഇപ്പോഴില്ലെന്ന് മന്ത്രി എ.സി മൊയ്തീന്‍

അപകടകരമായ സാഹചര്യം തൃശ്ശൂരില് ഇപ്പോഴില്ലെന്ന് മന്ത്രി എ.സി മൊയ്തീന്. ജില്ലയിലെ കൊറോണ അവലോകന യോഗത്തിന് ശേഷം മാധ്യമ പ്രവര്ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ പ്രവര്ത്തകര്ക്ക് കൊറോണ ബാധിച്ചത് അപ്രതീക്ഷിതമായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്ത്തു. എന്നാല് രോഗികളുടെ എണ്ണത്തില് അപ്രതീക്ഷിത വര്ധനയുണ്ടായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ശുചീകരണ തൊഴിലാളികളുടേത് ഉള്പ്പെടെ കൊവിഡ് പോസിറ്റീവ് ആയവരുടെ രോഗവ്യാപനത്തിന്റെ ഉറവിടം കണ്ടെത്താനായെന്നും മന്ത്രി വ്യക്തമാക്കി. തൃശ്ശൂരില് കൂടുതല് പേര്ക്ക് സമ്പര്ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിക്കുന്നത് ആശങ്ക പരത്തുമ്പോള് സമ്പൂര്ണ്ണ ലോക്ക്ഡൗണ് വേണമെന്ന ആവശ്യം തത്കാലം സംസ്ഥാന …
 

അപകടകരമായ സാഹചര്യം തൃശ്ശൂരില്‍ ഇപ്പോഴില്ലെന്ന് മന്ത്രി എ.സി മൊയ്തീന്‍. ജില്ലയിലെ കൊറോണ അവലോകന യോഗത്തിന് ശേഷം മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊറോണ ബാധിച്ചത് അപ്രതീക്ഷിതമായിരുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എന്നാല്‍ രോഗികളുടെ എണ്ണത്തില്‍ അപ്രതീക്ഷിത വര്‍ധനയുണ്ടായിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. ശുചീകരണ തൊഴിലാളികളുടേത് ഉള്‍പ്പെടെ കൊവിഡ് പോസിറ്റീവ് ആയവരുടെ രോഗവ്യാപനത്തിന്റെ ഉറവിടം കണ്ടെത്താനായെന്നും മന്ത്രി വ്യക്തമാക്കി.

തൃശ്ശൂരില്‍ കൂടുതല്‍ പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കോവിഡ് സ്ഥിരീകരിക്കുന്നത് ആശങ്ക പരത്തുമ്പോള്‍ സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ വേണമെന്ന ആവശ്യം തത്കാലം സംസ്ഥാന സര്‍ക്കാര്‍ അംഗീകരിക്കില്ല. കൂടുതല്‍ കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കാനാണ് നീക്കം. പൊതുസ്ഥലങ്ങളില്‍ അടക്കം കൂടുതല്‍ നിയന്ത്രണങ്ങള്‍ വന്നേക്കും.

ജില്ലയിലെ സ്ഥിതി അതീവ ഗുരുതരമാണെന്നും തത്കാലത്തേക്കെങ്കിലും സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ വേണമെന്നും എംപി ടിഎന്‍ പ്രതാപന്‍ ആവശ്യപ്പെട്ടിരുന്നു. സ്ഥിതി അതീവഗുരുതരമാണ്. വിഷയം അടിയന്തരമായി പരിഗണിച്ച് തീരുമാനമെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ഡോക്ടര്‍മാരും നഴ്സും ഉള്‍പ്പെടെ സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച ആരോഗ്യ പ്രവര്‍ത്തകരുടെ എണ്ണവും ജില്ലയില്‍ വര്‍ധിച്ചുവരികയാണ്. കടുത്ത ജാഗ്രത തൃശൂര്‍ ജില്ലയില്‍ വേണമെന്നാണ് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥര്‍ നല്‍കുന്ന മുന്നറിയിപ്പ്.

എട്ടു പഞ്ചായത്തുകളിലും രണ്ടു നഗരസഭകളിലും കോര്‍പറേഷനിലെ 12 ഡിവിഷനുകളിലും ഇതിനകം കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാലു ചുമട്ടുതൊഴിലാളികള്‍ക്കു രോഗം ബാധിച്ച കുരിയച്ചിറ സെന്‍ട്രല്‍ വെയര്‍ഹൗസ് കേന്ദ്രം അതീവ ജാഗ്രതയിലാണ്. മൂന്നൂറിലേറെ പേരാണ് ഇവിടെനിന്നു മാത്രം നിരീക്ഷണത്തില്‍ പോയത്.ഈ സാഹചര്യത്തില്‍ ഗോഡൗണ്‍ അടച്ചിട്ടുണ്ട്.