LogoLoginKerala

തൃശൂരിൽ രോഗികൾ കൂടുന്നു; ശനിയാഴ്ച മുതൽ ഗുരുവായൂരിൽ ഭക്തർക്ക് പ്രവേശനമില്ല

തൃശൂർ ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലും ചാവക്കാട് നഗരസഭ ഹോട്സ്പോട്ടായി പ്രഖ്യാപിക്കുകയും ക്ഷേത്രത്തിന് ചുറ്റുമുള്ള സ്ഥലങ്ങളിൽ കോവിഡ് ആശങ്ക നിലനിൽക്കുന്നതിനാലുമാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു. ക്ഷേത്ര സമിതിയുടെ തീരുമാനം സംസ്ഥാന സർക്കാർ അംഗീകരിക്കുകയായിരുന്നു. ക്ഷേത്രത്തിലെ ആചാരപരമായ എല്ലാ ചടങ്ങുകളും തുടരും. ശനിയാഴ്ച നിശ്ചയിച്ചിരിക്കുന്ന രണ്ടു വിവാഹങ്ങൾക്കു അനുമതി നൽകി. മറ്റന്നാൾ മുതൽ വിവാഹങ്ങൾ നടത്തില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു.