LogoLoginKerala

പെട്രോള്‍, ഡീസല്‍ വിലയിൽ തുടർച്ചയായ അഞ്ചാം ദിവസവും വർദ്ധനവ്

ലോക്ഡൗണ് ഇളവുകള് നിലവില് വന്നതിന് പിന്നാലെ തുടര്ച്ചയായി അഞ്ചാം ദിവസവും രാജ്യത്ത് പെട്രോള്,ഡീസല് വിലയില് വര്ധന. പെട്രോളിനും ഡീസലിനും 60 പൈസവീതമാണ് വര്ധിപ്പിച്ചത്. ഇതോടെ പെട്രോളിന് 2.74 രൂപയും ഡീസലിന് 2.83രൂപയുമാണ് ആകെ വര്ധിച്ചത്. ഡല്ഹിയില് പെട്രോള് വില ലിറ്ററിന് 74 രൂപയും ഡീസലിന് 73.40 രൂപയുമാണ് വില.തിരുവനന്തപുരത്ത് പെട്രോളിന് 75.72 രൂപയും ഡീസലിന് 69.85 രൂപയുമാണ് വില. കോവിഡ് വ്യാപനത്തിനു പിന്നാലെ ഇന്ധന വില ദിവസവും പുതുക്കുന്നതു താല്ക്കാലികമായി നിര്ത്തിവച്ചിരുന്നു.ദീര്ഘകാലത്തെ അവധിക്കുശേഷം ഞായറാഴ്ചമുതലാണ് പൊതുമേഖല എണ്ണക്കമ്പനികള് …
 

ലോക്ഡൗണ്‍ ഇളവുകള്‍ നിലവില്‍ വന്നതിന് പിന്നാലെ തുടര്‍ച്ചയായി അഞ്ചാം ദിവസവും രാജ്യത്ത് പെട്രോള്‍,ഡീസല്‍ വിലയില്‍ വര്‍ധന. പെട്രോളിനും ഡീസലിനും 60 പൈസവീതമാണ് വര്‍ധിപ്പിച്ചത്. ഇതോടെ പെട്രോളിന് 2.74 രൂപയും ഡീസലിന് 2.83രൂപയുമാണ് ആകെ വര്‍ധിച്ചത്.

ഡല്‍ഹിയില്‍ പെട്രോള്‍ വില ലിറ്ററിന് 74 രൂപയും ഡീസലിന് 73.40 രൂപയുമാണ് വില.തിരുവനന്തപുരത്ത് പെട്രോളിന് 75.72 രൂപയും ഡീസലിന് 69.85 രൂപയുമാണ് വില.

കോവിഡ് വ്യാപനത്തിനു പിന്നാലെ ഇന്ധന വില ദിവസവും പുതുക്കുന്നതു താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്നു.ദീര്‍ഘകാലത്തെ അവധിക്കുശേഷം ഞായറാഴ്ചമുതലാണ് പൊതുമേഖല എണ്ണക്കമ്പനികള്‍ പ്രതിദിനമുള്ള വില നിര്‍ണയം വീണ്ടും ആരംഭിച്ചത്.

സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നികുതിവര്‍ധന എണ്ണക്കമ്പനികളുടെ ലാഭത്തെ ബാധിച്ചെന്നാണ് ഇതിനു കാരണമായി പറയുന്നത്. ഇതുമൂലമുണ്ടാകുന്ന വരുമാനനഷ്ടം പരിഹരിക്കാന്‍ ദൈനംദിന വിലനിര്‍ണയം പുനരാരംഭിച്ച് ഏതാനും ദിവസത്തേക്ക് തുടര്‍ച്ചയായി വില വര്‍ധിപ്പിക്കുമെന്ന് കമ്പനികള്‍ നേരത്തേ സൂചിപ്പിച്ചിരുന്നു. അതുകൊണ്ടുതന്നെ വരുംദിവസങ്ങളില്‍ വീണ്ടും വില ഉയരാനാണ് സാധ്യത