LogoLoginKerala

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 9996 രോഗികൾ; മരണം 8000 കടന്നു

രാജ്യത്ത് 24 മണക്കൂറിനിടെ 9,996 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 357 രോഗികൾ മരിച്ചു. രണ്ടാം തവണയാണ് ഒരു ദിവസം മരണസംഖ്യ 300 കടക്കുന്നത്. ഇതുവരെ 2,86,579 പേർക്കാണ് രോഗം ബാധിച്ചത്. നിലവിൽ 1,37,448 പേരാണ് ചികിത്സയിലുള്ളത്. 1,41,029 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8102 ആയി. ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണത്തെക്കാൾ രോഗമുക്തരുടെ എണ്ണം കൂടുതലായത് ആശ്വാസമായി. ആയിരത്തിലേറെപ്പേർക്കു രോഗം സ്ഥിരീകരിച്ച സംസ്ഥാനങ്ങളിൽ ഗുജറാത്തും രാജസ്ഥാനുമാണ് രോഗമുക്തിയിൽ മുന്നിൽ. ഗുജറാത്തിൽ 87% പേർ ആശുപത്രി വിട്ടു; രാജസ്ഥാനിൽ …
 

രാജ്യത്ത് 24 മണക്കൂറിനിടെ 9,996 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 357 രോഗികൾ മരിച്ചു. രണ്ടാം തവണയാണ് ഒരു ദിവസം മരണസംഖ്യ 300 കടക്കുന്നത്. ഇതുവരെ 2,86,579 പേർക്കാണ് രോഗം ബാധിച്ചത്. നിലവിൽ 1,37,448 പേരാണ് ചികിത്സയിലുള്ളത്. 1,41,029 പേർ രോഗമുക്തരായി. ആകെ മരണസംഖ്യ 8102 ആയി. ചികിത്സയിലുള്ള കോവിഡ് രോഗികളുടെ എണ്ണത്തെക്കാൾ രോഗമുക്തരുടെ എണ്ണം കൂടുതലായത് ആശ്വാസമായി. ആയിരത്തിലേറെപ്പേർക്കു രോഗം സ്ഥിരീകരിച്ച സംസ്ഥാനങ്ങളിൽ ഗുജറാത്തും രാജസ്ഥാനുമാണ് രോഗമുക്തിയിൽ മുന്നിൽ. ഗുജറാത്തിൽ 87% പേർ ആശുപത്രി വിട്ടു; രാജസ്ഥാനിൽ 74%. കോവിഡ് ഏറ്റവും രൂക്ഷമായ മഹാരാഷ്ട്രയിൽ രോഗമുക്തർ 46.96%.

നേരത്തെ രോഗമുക്തിയിൽ മുന്നിലായിരുന്നെങ്കിലും കേരളത്തിൽ നിലവിലെ നിരക്ക് 41.8 %. മഹാരാഷ്ട്രയിൽ ബുധനാഴ്ച 149 പേരാണ് മരിച്ചത്. 97 പേരും മുംബൈയിൽ നിന്ന്. 3254 പേർക്കു കൂടി രോഗം രോഗം സ്ഥിരീകരിച്ചതോടെ ആകെ രോഗികൾ 94,041. ആകെ മരണം 3438.

കേരള സംഘം മുംബൈയിൽ

കേരളത്തിൽ നിന്ന് 20 നഴ്സുമാരുടെ സംഘം മുംബൈയിലെത്തി. അന്ധേരി സെവൻ ഹിൽസ് ആശുപത്രിയിൽ ഡോ. സന്തോഷ്കുമാറിന്റെ നേതൃത്വത്തിൽ നേരത്തെയെത്തിയ ഡോക്ടർമാർക്കൊപ്പം ഇന്നു ജോലി ആരംഭിക്കും. തുടർച്ചയായി ഒൻപതാം ദിനമാണ് രാജ്യത്ത് കോവിഡ് കേസുകൾ 9000 കടക്കുന്നത്. നിലവിൽ ലോകത്ത് കോവിഡ് മോശമായി ബാധിച്ച രാജ്യങ്ങളിൽ അഞ്ചാമതാണ് ഇന്ത്യയുടെ സ്ഥാനം. 50 ലക്ഷത്തിലധികം പേരെയാണ് ഇതുവരെ രാജ്യത്ത് പരിശോധനയ്ക്കു വിധേയമാക്കിയതെന്ന് സർക്കാർ വൃത്തങ്ങൾ അറിയിച്ചു. ചൊവ്വാഴ്ച 1,51,808 സാംപിളുകളാണ് പരിശോധിച്ചതെന്നും കേന്ദ്ര ആഭ്യന്തര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

ആറ് മഹാനഗരങ്ങളിലേക്ക് കേന്ദ്ര സംഘം

കൊവിഡ് വ്യാപകമായി പടരുന്ന മുംബൈ അടക്കമുള്ള ആറ് മഹാനഗരങ്ങളിലേക്ക് കേന്ദ്രസംഘത്തെ നിയോഗിച്ചു. സംസ്ഥാന ആരോഗ്യവകുപ്പുമായി ചേര്‍ന്ന് കൊവിഡ് വ്യാപനം പിടിച്ചുനിര്‍ത്തുക ലക്ഷ്യമിട്ടാണ് നഗരങ്ങളില്‍ കേന്ദ്ര സംഘത്തെ നിയോഗിച്ചത്. മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി, ഗുജറാത്ത് സംസ്ഥാനങ്ങളില്‍ പോസിറ്റീവ് കേസുകള്‍ ഉയരുകയാണ്. മധ്യപ്രദേശില്‍ കൊവിഡ് കേസുകള്‍ 10,000 കടന്നു.

മുംബൈ, അഹമ്മദാബാദ്, ചെന്നൈ, കൊല്‍ക്കത്ത, ഡല്‍ഹി, ബംഗളൂരു എന്നീ മഹാനഗരങ്ങളിലാണ് ഓരോ കേന്ദ്രസംഘത്തെ വീതം നിയോഗിച്ചത്. ആദ്യപടിയായി നഗരങ്ങളിലെ സ്ഥിതി അവലോകനം ചെയ്യും. ഉദ്യോഗസ്ഥര്‍ക്ക് ആവശ്യമായ ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കും. സന്ദര്‍ശനത്തില്‍ കണ്ടെത്തിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാന സര്‍ക്കാരുകള്‍ക്ക് റിപ്പോര്‍ട്ടും സമര്‍പ്പിക്കും.