LogoLoginKerala

രാഷ്ട്രീയമാകാം, രാഷ്ട്രീയാഭാസം ആകരുത്; രൂക്ഷ വിമർശനവുമായി രാഹുൽ ഈശ്വർ

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയും ഡിവൈഎഫ്ഐ നേതാവ് പി.എ. മുഹമ്മദ് റിയാസും തമ്മിലുള്ള വിവാഹത്തിനെതിരെ ഉയരുന്ന ട്രോളുകളുകൾക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഈശ്വർ. വിവാഹം ജീവിതത്തിലെ വളരെ സ്വകാര്യവും മംഗളകരവും ആയ മുഹൂർത്തമാണെന്നും അതിനെ ട്രോളുന്നത് ഭാരത സംസ്കാരമല്ലെന്നും അദ്ദേഹം പറഞ്ഞു. ഫെയ്സ്ബുക്കിൽ കുറിച്ച കുറിപ്പിലൂടെയാണ് വിമർശനവുമായി രാഹുൽ രംഗത്തെത്തിയത്. രാഹുൽ ഈശ്വറിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം.. വിവാഹം ജീവിതത്തിലെ വളരെ സ്വകാര്യവും മംഗളകരവും ആയ ഒരു മുഹൂർത്തം ആണ് – കല്യാണത്തെ ട്രോളുന്നത് ഭാരതസംസ്കാരമല്ല …
 

മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണയും ഡിവൈഎഫ്ഐ നേതാവ് പി.എ. മുഹമ്മദ് റിയാസും തമ്മിലുള്ള വിവാഹത്തിനെതിരെ ഉയരുന്ന ട്രോളുകളുകൾക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഈശ്വർ. വിവാഹം ജീവിതത്തിലെ വളരെ സ്വകാര്യവും മംഗളകരവും ആയ മുഹൂർത്തമാണെന്നും അതിനെ ട്രോളുന്നത് ഭാരത സംസ്കാരമല്ലെന്നും അദ്ദേഹം പറഞ്ഞു. ഫെയ്സ്ബുക്കിൽ കുറിച്ച കുറിപ്പിലൂടെയാണ് വിമർശനവുമായി രാഹുൽ രംഗത്തെത്തിയത്.

രാഹുൽ ഈശ്വറിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം..

വിവാഹം ജീവിതത്തിലെ വളരെ സ്വകാര്യവും മംഗളകരവും ആയ ഒരു മുഹൂർത്തം ആണ് – കല്യാണത്തെ ട്രോളുന്നത് ഭാരതസംസ്കാരമല്ല

റിയാസിനേയും, വീണയെയും പരിചയപ്പെട്ടിട്ടുണ്ട്. രണ്ടു വളരെ നല്ല മനുഷ്യർ. രണ്ടു പേർക്കും പ്രാർത്ഥനകൾ നേരുന്നു. ദൈവം പുതിയൊരു യാത്രക്ക് അനുഗ്രഹിക്കട്ടെ. ബഹുമാനപെട്ട യുവ നേതാവ് റിയാസ്, സഖാവ് ശ്രീ പിണറായി വിജയൻന്റെ മകൾ IT വിദഗ്ദ്ധ ആയ വീണ എന്നിവർക്കു എല്ലാ മംഗളങ്ങളും നേരുന്നു. ദൈവാനുഗ്രഹം ഉണ്ടാകട്ടെ. ചില ആൾകാർ Whatsapp, ഫേസ്ബുക്കിൽ ഒക്കെ അവരുടെ സ്വകാര്യ ജീവിതം, കല്യാണം ഇതിനെ ഒക്കെ ട്രോൾ ചെയുന്നത് കണ്ടു. കഷ്ടം, പരമകഷ്ടം….

രാഷ്ട്രീയമാകാം, രാഷ്ട്രീയാഭാസം ആകരുത്.