LogoLoginKerala

കേരളത്തിൽ ഇന്ന് 65 പേർക്ക് കോവിഡ്; 57 പേർക്ക് രോഗമുക്തി

സംസ്ഥാനത്ത് ബുധനാഴ്ച 65 പേര്ക്കു കോവിഡ് സ്ഥിരീകരിച്ചു. ഇതില് 34 പേര് വിദേശ രാജ്യങ്ങളില് നിന്നും (യുഎഇ- 22, കുവൈത്ത്- 4, ഒമാന് – 3, നൈജീരിയ- 2, റഷ്യ – 2, സൗദി അറേബ്യ- 1) 25 പേര് മറ്റ് സംസ്ഥാനങ്ങളില് നിന്നും (മഹാരാഷ്ട്ര- 9, തമിഴ്നാട്- 9, ഡല്ഹി – 3, കര്ണാടക – 1, അരുണാചല് പ്രദേശ് — 1, ഗുജറാത്ത് – 1, ഉത്തര്പ്രദേശ് – 1) വന്നതാണ്. 5 പേര്ക്ക് …
 

സംസ്ഥാനത്ത് ബുധനാഴ്ച 65 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 34 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും (യുഎഇ- 22, കുവൈത്ത്- 4, ഒമാന്‍ – 3, നൈജീരിയ- 2, റഷ്യ – 2, സൗദി അറേബ്യ- 1)

25 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും (മഹാരാഷ്ട്ര- 9, തമിഴ്‌നാട്- 9, ഡല്‍ഹി – 3, കര്‍ണാടക – 1, അരുണാചല്‍ പ്രദേശ് — 1, ഗുജറാത്ത് – 1, ഉത്തര്‍പ്രദേശ് – 1) വന്നതാണ്.

5 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.തൃശൂര്‍, തിരുവനന്തപുരം ജില്ലകളിലെ 2 പേര്‍ക്ക് വീതവും കോഴിക്കോട് ജില്ലയിലെ ഒരാള്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 57 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി.

കോവിഡ് പോസിറ്റീവായവർ, ജില്ല തിരിച്ച്

കോഴിക്കോട് – 10
തൃശൂര്‍– 9 (ഒരാള്‍ മരണമടഞ്ഞു)
മലപ്പുറം– 7
തിരുവനന്തപുരം– 6
പാലക്കാട്– 6
കൊല്ലം– 4