LogoLoginKerala

ജ്യോതിരാദിത്യ സിന്ധ്യയ്ക്കും അമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ചു

ബി.ജെ.പി നേതാവ് ജ്യോതിരാദിത്യ സിന്ധ്യയ്ക്കും അമ്മ മാധവി രാജെ സിന്ധ്യയ്ക്കും കോവിഡ് 19 സ്ഥിരീകരിച്ചു. ഇരുവരേയും സൗത്ത് ഡല്ഹിയിലെ മാക്സ് ഹോസ്പിറ്റലില് പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗലക്ഷണം പ്രകടിപ്പിച്ചതിനെ തുടര്ന്ന് സിന്ധ്യ കഴിഞ്ഞ നാല് ദിവസമായി മാക്സ് ഹോസ്പിറ്റലില് കഴിയുകയായിരുന്നു. അതേസമയം അമ്മയ്ക്ക് ലക്ഷണമൊന്നും ഉണ്ടായിരുന്നില്ല. നേരത്തെ ബി.ജെ.പി ദേശീയവക്താവ് സാംപാത്രക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഗുര്ഗാവിലെ ആശുപത്രിയിലായിരുന്നു അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്. ഫലം നെഗറ്റീവായതിനെ തുടര്ന്ന് തിങ്കളാഴ്ച അദ്ദേഹം ആശുപത്രി വിട്ടിരുന്നു. ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും കോവിഡ് നിരീക്ഷണത്തില് കഴിയുകയാണ്. …
 

ബി.ജെ.പി നേതാവ് ജ്യോതിരാദിത്യ സിന്ധ്യയ്ക്കും അമ്മ മാധവി രാജെ സിന്ധ്യയ്ക്കും കോവിഡ് 19 സ്ഥിരീകരിച്ചു. ഇരുവരേയും സൗത്ത് ഡല്‍ഹിയിലെ മാക്‌സ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രോഗലക്ഷണം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് സിന്ധ്യ കഴിഞ്ഞ നാല് ദിവസമായി മാക്‌സ് ഹോസ്പിറ്റലില്‍ കഴിയുകയായിരുന്നു. അതേസമയം അമ്മയ്ക്ക് ലക്ഷണമൊന്നും ഉണ്ടായിരുന്നില്ല.

നേരത്തെ ബി.ജെ.പി ദേശീയവക്താവ് സാംപാത്രക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഗുര്‍ഗാവിലെ ആശുപത്രിയിലായിരുന്നു അദ്ദേഹത്തെ പ്രവേശിപ്പിച്ചിരുന്നത്. ഫലം നെഗറ്റീവായതിനെ തുടര്‍ന്ന് തിങ്കളാഴ്ച അദ്ദേഹം ആശുപത്രി വിട്ടിരുന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളും കോവിഡ് നിരീക്ഷണത്തില്‍ കഴിയുകയാണ്. അദ്ദേഹത്തിന്റെ പരിശോധനാ ഫലം ഇതുവരെ പുറത്തുവന്നിട്ടില്ല.