LogoLoginKerala

യുഎഇയില്‍ വിസാ കഴിഞ്ഞവര്‍ക്ക് പിഴയില്ലാതെ സ്വന്തം രാജ്യത്തേക്ക് പോകാന്‍ അവസരം

യു.എ.ഇയില് വിസാ കാലാവധി കഴിഞ്ഞ് അനധികൃതമായി താമസിക്കുന്നവര്ക്ക് പിഴയില്ലാതെ നാട്ടില് പോകാന് സൗകര്യമൊരുക്കി യുഎഇ എമിഗ്രേഷന്. ഇത്തരക്കാര് പാസ്പോര്ട്ടും ടിക്കറ്റുമായി നേരിട്ട് വിമാനത്താവളത്തില് എത്തിയാല് മതിയെന്ന് എമിഗ്രേഷന് അധികൃതര് വ്യക്തമാക്കി. പൊതുമാപ്പിന്റെ മറ്റ് നടപടിക്രമങ്ങള് പാലിക്കേണ്ടതില്ലെന്നും അധികൃതര് വാര്ത്താസമ്മേളനത്തില് അറിയിച്ചു. മാര്ച്ച് ഒന്നിന് മുമ്പ് വിസ കാലാവധി തീര്ന്നവര്ക്ക് ആഗസ്റ്റ് 18 വരെ പിഴയില്ലാതെ നാട്ടിലേക്ക് പോകാന് അനുമതിയുണ്ടാകും. കോവിഡ് കാലത്ത് അഥവാ മാര്ച്ച് ഒന്നിന് ശേഷം വിസ കാലാവധി തീര്ന്നവര്ക്ക് ഈവര്ഷം ഡിസംബര് 31 വരെ …
 

യു.എ.ഇയില്‍ വിസാ കാലാവധി കഴിഞ്ഞ് അനധികൃതമായി താമസിക്കുന്നവര്‍ക്ക് പിഴയില്ലാതെ നാട്ടില്‍ പോകാന്‍ സൗകര്യമൊരുക്കി യുഎഇ എമിഗ്രേഷന്‍. ഇത്തരക്കാര്‍ പാസ്‌പോര്‍ട്ടും ടിക്കറ്റുമായി നേരിട്ട് വിമാനത്താവളത്തില്‍ എത്തിയാല്‍ മതിയെന്ന് എമിഗ്രേഷന്‍ അധികൃതര്‍ വ്യക്തമാക്കി. പൊതുമാപ്പിന്റെ മറ്റ് നടപടിക്രമങ്ങള്‍ പാലിക്കേണ്ടതില്ലെന്നും അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മാര്‍ച്ച് ഒന്നിന് മുമ്പ് വിസ കാലാവധി തീര്‍ന്നവര്‍ക്ക് ആഗസ്റ്റ് 18 വരെ പിഴയില്ലാതെ നാട്ടിലേക്ക് പോകാന്‍ അനുമതിയുണ്ടാകും. കോവിഡ് കാലത്ത് അഥവാ മാര്‍ച്ച് ഒന്നിന് ശേഷം വിസ കാലാവധി തീര്‍ന്നവര്‍ക്ക് ഈവര്‍ഷം ഡിസംബര്‍ 31 വരെ യു.എ.ഇയില്‍ തുടരാമെന്ന് അധികൃതര്‍ വ്യക്തമാക്കി.

പൊതുമാപ്പ് ആനുകൂല്യം ലഭ്യമാക്കുന്നതിന് മുന്‍കൂട്ടി എമിഗ്രേഷനിലെത്തേണ്ട കാര്യമില്ല. കാലാവധിയുള്ള പാസ്‌പോര്‍ട്ടും ടിക്കറ്റുമായി നേരിട്ട് വിമാനത്താവളങ്ങളില്‍ എത്തിയാല്‍ മതി. ദുബൈ വിമാനത്താവളം വഴി പോകുന്നവര്‍ 48 മണിക്കൂര്‍ മുമ്പും അബൂദബി, ഷാര്‍ജ, റാസല്‍ഖൈമ വിമാനത്താവളങ്ങള്‍ വഴി പോകുന്നവര്‍ യാത്രയുടെ ആറ് മണിക്കൂര്‍ മുമ്പും എയര്‍പോര്‍ട്ടിലെത്തണം.

വിമാനത്താവളത്തില്‍ പൊതുമാപ്പില്‍ പോകുന്നവരുടെ കാര്യങ്ങള്‍ക്കായി പ്രത്യേക ഉദ്യോഗസ്ഥര്‍ വിമാനത്താവളങ്ങളിലുണ്ടാകും. പൊതുമാപ്പ് ആനുകൂല്യം ലഭ്യമാക്കുന്നവര്‍ അവരുടെ കുടുംബങ്ങളുമായി രാജ്യം വിടാന്‍ ശ്രദ്ധിക്കണമെന്നും അധികൃര്‍ അറിയിച്ചിട്ടുണ്ട്