LogoLoginKerala

പിറന്നാളിന് ശില്‍പ ഷെട്ടിയ്ക്ക് ഭര്‍ത്താവിന്റെ സ്‌പെഷ്യല്‍ സമ്മാനം

നാല്പത്തിയഞ്ചാം ജന്മദിനം ആഘോഷിക്കുന്ന ബോളിവുഡ് നടി ശില്പ ഷെട്ടിക്ക് ഭര്ത്താവിന്റെ സ്പെഷ്യല് പിറന്നാള് സമ്മനം. താരത്തിന് ഏറ്റവും പ്രിയപ്പെട്ട വനില മെറായ്ങ് കേക്കാണ് രാജ് കുന്ദ്ര തയ്യാറാക്കിയത്. വീട്ടില് രാജ് കുന്ദ്ര തയ്യാറാക്കിയ കേക്കിന്റെ ചിത്രം ശില്പ തന്നെയാണ് ഇൻസ്റ്റായില് പോസ്റ്റ് ചെയ്തത്. കേക്കിനു പിന്നില് ഭര്ത്താവ് രാജ് കുന്ദ്രയുടെ പാചകവിരുതാണെന്നും താരം കുറിച്ചിട്ടുണ്ട്. ”എനിക്കേറ്റവും പ്രിയപ്പെട്ട വനില മെറായ്ങ് കേക്ക് ലോകത്തിലെ ഏറ്റവും മികച്ച ഭര്ത്താവായ രാജ്കുന്ദ്ര തയ്യാറാക്കിയിരിക്കുന്നു. കുടുംബാംഗങ്ങള്ക്കരികിലാണ്, ഒപ്പം ലോകമെമ്പാടുമുള്ളവരുടെ സ്നേഹം നിറഞ്ഞ …
 

നാല്‍പത്തിയഞ്ചാം ജന്മദിനം ആഘോഷിക്കുന്ന ബോളിവുഡ് നടി ശില്‍പ ഷെട്ടിക്ക് ഭര്‍ത്താവിന്റെ സ്‌പെഷ്യല്‍ പിറന്നാള്‍ സമ്മനം. താരത്തിന് ഏറ്റവും പ്രിയപ്പെട്ട വനില മെറായ്ങ് കേക്കാണ് രാജ് കുന്ദ്ര തയ്യാറാക്കിയത്.

വീട്ടില്‍ രാജ് കുന്ദ്ര തയ്യാറാക്കിയ കേക്കിന്റെ ചിത്രം ശില്‍പ തന്നെയാണ് ഇൻസ്റ്റായില്‍ പോസ്റ്റ് ചെയ്തത്. കേക്കിനു പിന്നില്‍ ഭര്‍ത്താവ് രാജ് കുന്ദ്രയുടെ പാചകവിരുതാണെന്നും താരം കുറിച്ചിട്ടുണ്ട്.

”എനിക്കേറ്റവും പ്രിയപ്പെട്ട വനില മെറായ്ങ് കേക്ക് ലോകത്തിലെ ഏറ്റവും മികച്ച ഭര്‍ത്താവായ രാജ്കുന്ദ്ര തയ്യാറാക്കിയിരിക്കുന്നു. കുടുംബാംഗങ്ങള്‍ക്കരികിലാണ്, ഒപ്പം ലോകമെമ്പാടുമുള്ളവരുടെ സ്നേഹം നിറഞ്ഞ ആശംസകളും അനുഗ്രഹങ്ങളും. എല്ലാവര്‍ക്കും ഒരുപാടു നന്ദി”- ശില്‍പ കുറിച്ചു.

പിറന്നാളിന് ശില്‍പ ഷെട്ടിയ്ക്ക് ഭര്‍ത്താവിന്റെ സ്‌പെഷ്യല്‍ സമ്മാനം